Connect with us

കേരളത്തിലെ 3000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്സ്

Malayalam

കേരളത്തിലെ 3000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്സ്

കേരളത്തിലെ 3000 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്സ്

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്സും വിന്നേഴ്സ് കോച്ചിംഗ് സെന്ററും. 3000 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷന്‍. കോവിഡ് കാലത്ത് പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങാകാന്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ കൂട്ടായ്മയാണ് ബാദുഷ ലൗവേഴ്സ്.

സാമ്പത്തിക പ്രതിസന്ധികള്‍ മൂലം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുവാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസമാകുകയാണ് ബാദുഷ ലൗവേഴ്സും വിന്നേഴ്സും ഇപ്പോള്‍. കേരളത്തിലെ മൂവായിരത്തോളം വരുന്ന നിര്‍ദ്ധനരായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യായന വര്‍ഷം മുഴുവന്‍ സൗജന്യമായി ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കും.

എറണാകുളം പ്രസ്സ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര നിര്‍മ്മാതാവ് എന്‍.എം ബാദുഷ, വിന്നേഴ്സ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ മനോജ് സി.എന്‍, അക്കാദമിക് ഡയറക്ടര്‍ വിനുമോള്‍ മനോജ്, പി.ആര്‍.ഒ പി. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുറിപ്പിന്റെ പൂര്‍ണ രൂപം;

‘കേരളത്തിലെ 3000 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്‌സും വിന്നേഴ്‌സ് കോച്ചിംഗ് സെന്റര്‍….
ഈ കോവിഡ് മഹാമാരിയുടെ കാലത്ത് നാമെല്ലാവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ അതിജീവനത്തിന്റെ ഘട്ടത്തില്‍ ജീവിതത്തില്‍ മുന്നേറാന്‍, നമ്മുക്ക് കൈത്താങ്ങായ് ഒരുപാട് മനുഷ്യര്‍ കൂടെയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ കൂട്ടായ്മയാണ് ‘ബാദുഷ ലൗവേഴ്‌സ്’. ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ‘ബാദുഷ ലൗവേഴ്‌സ്’ നേതൃത്വം നല്‍കി വരുന്നത്.18 വര്‍ഷങ്ങളായി മികവാര്‍ന്ന പഠന രീതികളാല്‍ വളരെ ഉയര്‍ന്ന റിസള്‍ട്ട് നിലനിര്‍ത്തുന്ന വിന്നേഴ്‌സ് കോച്ചിംഗ് സെന്റര്‍ , പാരന്റ്‌സിന്റെയും കുട്ടികളുടെയും വിശ്വാസം നേടിയ സ്ഥാപനമാണ്.

ഈ കോവിഡ് കാലഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടുവാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസമാകുകയാണ് ബാദുഷ ലൗവേഴ്‌സും വിന്നേഴ്‌സും സംയുക്തമായി. കേരളത്തിലെ 3000ത്തോളം വരുന്ന നിര്‍ദ്ധനരായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യായന വര്‍ഷം മുഴുവന്‍ സൗജന്യമായി ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കി സാമൂഹിക പ്രതിബദ്ധതയോടെ മാതൃകയാകുകയാണ് എന്നും കുറിപ്പില്‍ പറയുന്നു.

Continue Reading

More in Malayalam

Trending

Recent

To Top