Malayalam
ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്, ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്; ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്, ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്ക; വീണ്ടും വൈറലായി ബാബുരാജിന്റെ വാക്കുകള്‍
ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്, ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്; ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്, ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്ക; വീണ്ടും വൈറലായി ബാബുരാജിന്റെ വാക്കുകള്‍
കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ടത്. കേരളക്കര ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഒരു ക്രൂരകൃത്യം. ആ വാര്‍ത്ത കേരളം കടന്നും പടര്‍ന്നു പിടിച്ചു. അന്ന് മുതല്‍ ഇന്ന് വരെ അതിജീവതയ്‌ക്കൊപ്പം നിലകൊണ്ടിരുന്ന താരമാണ് ബാബുരാജ്. ഇപ്പോഴിതാ തുടക്കകാലത്ത് ഈ വിഷയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞ വാക്കുകളും കുറച്ച് നാളുകള്‍ക്ക് മുമ്പ് ഈ വിഷയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.
ഇതിനോടകം തന്നെ നിരവധി പേരാണ് ബാബുരാജിന് ആശംസകളും പിന്തുണയുമായി എത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താനെന്നാണ് അന്ന് ബാബുരാജ് പറയുന്നത്. അവരുടെ അവസ്ഥയെക്കുറിച്ചാണു താന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാം. അര്‍ഥമറിയാത്തതിനാലാകാമെന്നും ബാബുരാജ് പറയുന്നു.
ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കം. സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണു താനും. തിലകനു മുന്‍പു തന്നെയും പുറത്താക്കിയിരുന്നു. അതെന്താണു ഡബ്‌ള്യുസിസി കാണാത്തത്. ഡബ്‌ള്യുസിസിക്കു പിന്നില്‍ അജന്‍ഡയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണു പ്രശ്‌നം.? എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റ്? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്.
എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണിത്. ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ടു സംഘടന വലുതാക്കാന്‍ ഞങ്ങളില്ല. അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ..? എന്നും ബാബുരാജ് അന്ന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വാക്കുകളും പ്രചരിക്കുന്നത്. ‘താര സംഘടന തീര്‍ച്ചയായും നടിക്കൊപ്പമാണ്. സംഘടനയുടെ പുറത്തും എല്ലാ ആളുകള്‍ക്കും ആ കുട്ടിയോട് നീതി നടപ്പാക്കാന്‍ പറ്റുന്നുണ്ടോ ഇതാണ് എന്റെ ചോദ്യം. ചില മാധ്യമങ്ങളൊഴിച്ച് എല്ലാ മാധ്യമങ്ങളും ആ കുട്ടിയോട് സഹകരിച്ചോ? അതുപോലെ തന്നെ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്ത് വരുന്ന കവയത്രികളുണ്ട്, സാമൂഹ്യ പ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയപ്രവര്‍ത്തകരുണ്ട്. ഇവരില്‍ ചിലരൊഴിച്ച് ബാക്കിയാരാണ് മുന്‍പന്തിയിലേക്ക് വന്നിരിക്കുന്നത്.
അതുപോലെ ഈ കുട്ടി ആവശ്യപ്പെട്ടൊരു കാര്യമെന്താണ്. കോടതിയില്‍ ഒരു വനിത ജഡ്ജി വേണമെന്നാണ്. എതിര്‍ഭാഗം വക്കീലന്മാര്‍ തന്നെ കീറിമുറിക്കുന്ന സമയത്ത് ഒരു വനിത ജഡ്ജിയാണെങ്കില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് വിചാരിച്ചുകാണും. അതുകൊണ്ടായിരിക്കാം. പക്ഷേ ആ കോടതിയില്‍ നടന്നതെന്താണ്? ആ കുട്ടി ഒരുപക്ഷേ മനസ് കൊണ്ട് ശപിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു എന്ന് തോന്നിക്കാണും. അതാണ് കോടതിയിലുണ്ടായ സംഭവം.
അതുപോലെ തന്നെയുണ്ടായതാണ് പ്രോസിക്യൂഷന്റെ ഭാഗത്തെ സംഭവം. രണ്ടാമത്തെ ആളാണ് രാജി വെച്ച് പോകുന്നത്. ഇതെന്താ കുട്ടിക്കളിയാണോ. ആ കുട്ടിയെ സര്‍വൈവര്‍, അതിജീവിത എന്നൊക്കെ ഭംഗിവാക്ക് പറയാന്‍ പറ്റും. വിവാദമായതുകൊണ്ടാണ് ഇപ്പോള്‍ ആളുകള്‍ ഒപ്പം നില്‍ക്കുന്നത്. കൂട്ടത്തോടെ സാക്ഷികള്‍ കൂറു മാറിയെന്ന് പറയുന്നു. അത് പൊലീസിന് അറിയില്ലേ. എവിടെക്കെയോ എന്തെല്ലാമോ പ്രശ്നങ്ങളുണ്ട്. താരസംഘടനയെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. സാക്ഷിയൊക്കെ കുറു മാറുകയെന്ന് പറഞ്ഞാല്‍ എന്താണ്. പൊലീസ് ഇതൊന്നും അറിഞ്ഞില്ലാന്നാണോ പറയുന്നത്?.
ഇപ്പോള്‍ ദിലീപിനെതിരെ പുറത്ത് വന്ന തെളിവുകള്‍ വെച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കത്ത് എന്താണെന്ന് അറിയണം. പൊലീസിന്റെ ഭാഗത്ത് നിന്നും വ്യക്തത വന്നതിന് ശേഷമേ പ്രതികരിക്കാനാവൂ. ഇന്നും കൂടി ആ കുട്ടിയോട് ഞാന്‍ സംസാരിച്ചിരുന്നു. എല്ലാ ദിവസവും ആ കുട്ടിയോട് കഴിയുന്നത്ര സംസാരിക്കുന്ന ഒരാളാണ് ഞാന്‍. ഹണി ബി തൊട്ട് തുടങ്ങിയ ബന്ധമാണ്.
പാര്‍വതി സിനിമയിലെ സെക്സ് റാക്കറ്റിനെ പറ്റി പറയുന്നത് ആദ്യമായി കേള്‍ക്കുന്ന കാര്യമാണ്. അവര്‍ അങ്ങനെ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിക്കണം. വെറുതേ അങ്ങനെ പറയില്ലല്ലോ. അവരൊക്കെ മലയാള സിനിമയിലെ പ്രഗല്‍ഭരാണ്. അവര്‍ സംഘടയിലേക്ക് തിരിച്ച് വരേണ്ടതുമാണ്. അവര്‍ ഹേമ കമ്മീഷനെ കുറിച്ച് പറയുന്നതും കേട്ടു. ഇതെല്ലാം തെളിയണം’ എന്നുമാണ് ബാബുരാജ് പറയുന്നത്.