Malayalam
സിദ്ദിഖിന്റെ രാജി; അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബാബുരാജ്
സിദ്ദിഖിന്റെ രാജി; അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബാബുരാജ്
നടിയുടെ ലൈം ഗീകാരോപണ പരാതിയ്ക്ക് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു. ഇപ്പോഴിതാ സിദ്ദിഖ് രാജിവച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായി ബാബുരാജ് ചുമതലയേൽക്കുമെന്നാണ് വിവരം. നിലവിൽ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്. അമ്മ ഭാരവാഹികൾ നടത്തിയ ആലോചനയ്ക്ക് പിന്നാലെയാണ് തീരുമാനം.
അതേസമയം, ‘അമ്മ’യുടെ എക്സിക്യുട്ടീവ് യോഗം രമ്ട് ദിവസത്തിനുള്ളിൽ ചേരുമെന്നാണ് വിവരം. എക്സിക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് മോഹൻലാലും പങ്കെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ യോഗങ്ങൾ 31ന് ആരംഭിക്കും.
സിനിമാരംഗത്ത് പ്രവർത്തിക്കുന്ന 21 ട്രേഡ് യൂണിയൻ സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്ക. മൂന്നു സംഘടനകളുടെ വീതം എക്സിക്യുട്ടീവ് കമ്മിറ്റികളാണ് ചേരുക.
അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച രഞ്ജിത്തിൻ്റെ സ്ഥാനത്തേയ്ക്ക് വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്നും വിവരമുണ്ട്.
കമലിന് ശേഷം ചെയർമാൻ സ്ഥാനത്തേയ്ക്ക് രഞ്ജിത്തും, ബീന പോളിന് പിന്നാലെ വൈസ്-ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പ്രേംകുമാറുമായിരുന്നു സ്ഥാനമേറ്റത്. . 2022 ഫെബ്രുവരി മുതൽ പ്രേംകുമാർ അക്കാദമി വൈസ്-ചെയർമാനായി പ്രവർത്തിച്ചു പോരുകയായിരുന്നു.
സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയാണ് രഞ്ജത്തിന്റെയും രാജി പുറത്തെത്തിയത്. ഹേമ കമ്മിറ്റ റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെയായിരുന്നു ബംഗാളി നടി രഞ്ജിത്തിനെതിരെ രംഗത്തെത്തിയത്. നടി രേവതി സമ്പത്തായിരുന്നു വീണ്ടും സിദ്ദിഖിനെതിരെ രംഗത്തെത്തിയിരുന്നത്. ആരപോപണങ്ങൾക്ക് പിന്നാലെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.