Actor
ലൈം ഗികാരോപണ കേസ്; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ജയസൂര്യയും ബാബുരാജും
ലൈം ഗികാരോപണ കേസ്; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് ജയസൂര്യയും ബാബുരാജും
തങ്ങൾക്കെതിരെ ഉയർന്ന ലൈം ഗികാരോപണ കേസുകളിൽ നടന്മാരായ ജയസൂര്യയും ബാബുരാജും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിൽ. നിലവിൽ രണ്ട് പീ ഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറയുന്നു.
വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ല. അടുത്ത ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നും ഹർജിയിൽ ജയസൂര്യ പറയുന്നു. സെക്രട്ടേറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈം ഗികപീ ഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നട
നെതിരെ കേസ് എടുത്തിരിക്കുന്നത്.
സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു. കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. അതിനാൽ കൊച്ചിയിലെ നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ നടനെതിരെ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈം ഗിക പീ ഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്. പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈം ഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു. 2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈം ഗികാതിക്രമം നടത്തി എന്നാണ് ഒരു നടിതന്റെ പരാതിയിൽ പറയുന്നത്.
അതേസമയം, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീ ഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയിലാണ് ബാബുരാജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി പീ ഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്.
നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ വീണു പോയിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് പുറത്തുപറയാത്തതെന്നും യുവതി പറഞ്ഞു. സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. വീട്ടിലെത്തിയാൽ അവരുമായി സംസാരിച്ച് സിനിമയിൽ മുഴുനീള കഥാപാത്രം നൽകാമെന്ന് വാഗ്‌ദാനം ചെയ്തു.
വീട്ടിലെത്തിയപ്പോൾ മറ്റുള്ളവർ ഉടൻ എത്തുമെന്നും മുറിയിൽ വിശ്രമിക്കാനും പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ മുട്ടുകയും കതക് തുറന്നപ്പോൾ അകത്തു കയറി കതക് അടച്ചശേഷം ബ ലാത്സംഗം ചെയ്യുകയും ചെയ്തു. ഒരു ദിവസം മുഴുവൻ ആ വീട്ടിൽ പിടിച്ചുനിർത്തിയെന്നും ജൂനിയർ ആർട്ടിസ്റ്റ് ആരോപിച്ചു.