സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ സെറ്റിലെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടന് ബാബു ആന്റണി.
മണിരത്നം സര് ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ നിന്നും ഒരു ഡേ ഓഫ് ലഭിച്ചു. അങ്ങനെ ഹൈദരാബാദിന്റെ മറ്റൊരു ഭാഗത്ത് ഷൂട്ടിങ്ങ് നടത്തുന്ന ലാലിനെയും പൃഥ്വിയേയും പോയി കണ്ടു.
കനിഹയെയും പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ധു പനക്കലിനെയും കണ്ടു. അവര്‍ എനിക്ക് നല്ല ബിരിയാണി നല്കി. ഒപ്പം വൈശാലിയുടെയും ഭരതേട്ടനൊപ്പമുള്ള ചിത്രീകരണത്തിന്റെയും ഓര്‍മ്മകളും പങ്കുവെച്ചു എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദ്രബാദില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് മോഹന്‍ലാല്‍ ഷൂട്ടിങ്ങിനെത്തിയത്. മോഹന്‍ലാല്‍ കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന വീഡിയോ വൈറലായിരുന്നു.
കൊവിഡ് വ്യാപനത്താല്‍ കേരളത്തില്‍ ഷൂട്ടിങ്ങ് അനുമതി ഇല്ലാത്ത സാഹചര്യത്തിലാണ് ബ്രോഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കകം തന്നെ കേരളത്തിലും ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നു. ഹൈദരാബാദിലെ ഷെഡ്യൂള്‍ പൂര്ത്തിയായല് ചിത്രീകരണം കേരളത്തിലേക്ക് മാറ്റുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...