Malayalam Breaking News
എന്റമ്മോ! എന്തായിത് ഞെട്ടിക്കുന്ന സംഭവം, രമേശ് പിഷാരടിക്കും മമ്മൂട്ടിക്കുമെതിരെ കേസ്; ഞെട്ടലോടെ സിനിമ ലോകം
എന്റമ്മോ! എന്തായിത് ഞെട്ടിക്കുന്ന സംഭവം, രമേശ് പിഷാരടിക്കും മമ്മൂട്ടിക്കുമെതിരെ കേസ്; ഞെട്ടലോടെ സിനിമ ലോകം
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് എതിരെ നടന്‍മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കും എതിരെ പോലീസ് കേസ്. ഇവര്‍ക്കെതിരെ എലത്തൂര്‍ പോലീസ് ആണ് കേസെടുത്തത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ്.
ചൊവ്വാഴ്ചയായിരുന്നു ഉദ്ഘാടനം. ഇതിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ 300 ഓളം പേര്‍ കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതേസമയം മെയ്ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴുള്ള മമ്മൂട്ടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
തന്റെ ഇടത് കാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ട് ഇരുപത്തിയൊന്ന് വർഷമായെന്നും ഇതുവരെ താനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. ഇനിയും ആളുകൾ എന്നെ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്. എന്തായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ, അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവെയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍. പുതിയ സംവിധാനത്തിലൂടെ ചെയ്യുന്ന ചികിത്സക്ക് എല്ലാ ആശംസകളും മമ്മൂട്ടി പ്രസംഗത്തില്‍ അറിയിച്ചിരുന്നു . മമ്മൂട്ടിയുടെ പ്രസംഗം നിമിഷനേരംകൊണ്ടാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായത്. ”ഡാൻസിന്റെ പേരിൽ ഈ മനുഷ്യൻ ഒരുപാട് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോൾ ഈ വാക്കുകൾ ചേർത്ത് വയ്ക്കുന്നു””വെന്നാണ് ഒരു ആരാധകൻ കുറിച്ചത്.