Connect with us

അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; ചിത്രത്തില്‍ നിന്ന് പിന്മാറി അഭിഷേക് ബച്ചന്‍

News

അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; ചിത്രത്തില്‍ നിന്ന് പിന്മാറി അഭിഷേക് ബച്ചന്‍

അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; ചിത്രത്തില്‍ നിന്ന് പിന്മാറി അഭിഷേക് ബച്ചന്‍

പൃഥ്വിരാജ് ബിജു മേനോന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക് ചെയ്യാന്‍ ഒരുങ്ങുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുമെന്നും ആയിരുന്നു പുറത്ത് വന്നിരുന്ന വിവരം.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും അഭിഷേക് ബച്ചന്‍ പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഭിഷേക് ബച്ചന്‍ ഇനി ഈ ചിത്രത്തിന്റെ ഭാഗമല്ലെന്ന് നിര്‍മ്മാതാക്കളുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ചില കാര്യങ്ങള്‍ ഒത്ത് വരാത്തതിനാല്‍ ആണ് അദ്ദേഹം പിന്മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ ജോണ്‍ എബ്രഹാമും ജഗനും അയ്യപ്പനും കോശിയും റീമേക്കിന്റെ ടീം മറ്റൊരു നടനെ തേടുകയാണ്.

നവംബര്‍ മാസം മുതല്‍ ചിത്രീകരണം ആരംഭിക്കാന്‍ ടീം പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇനി അയ്യപ്പനും കോശിയും എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കില്‍ ആരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് കാത്തിരുന്ന് കാണണം.

More in News

Trending