Connect with us

ഒരിക്കലും ഈ വിവാഹം നടക്കില്ല! പലരും വെല്ലുവിളിച്ചു.. ജാതകത്തിൽ കുജദോഷവും രാജയോഗവും; ഐശ്വര്യയുടേത് ഒരു അസാധാരണ ജാതകം! അഭിഷേകിന്റെ തലവര മാറിമറിഞ്ഞത് ഇങ്ങനെ…

Actress

ഒരിക്കലും ഈ വിവാഹം നടക്കില്ല! പലരും വെല്ലുവിളിച്ചു.. ജാതകത്തിൽ കുജദോഷവും രാജയോഗവും; ഐശ്വര്യയുടേത് ഒരു അസാധാരണ ജാതകം! അഭിഷേകിന്റെ തലവര മാറിമറിഞ്ഞത് ഇങ്ങനെ…

ഒരിക്കലും ഈ വിവാഹം നടക്കില്ല! പലരും വെല്ലുവിളിച്ചു.. ജാതകത്തിൽ കുജദോഷവും രാജയോഗവും; ഐശ്വര്യയുടേത് ഒരു അസാധാരണ ജാതകം! അഭിഷേകിന്റെ തലവര മാറിമറിഞ്ഞത് ഇങ്ങനെ…

ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് ഐശ്വര്യ റായി ബച്ചന്റെ പേര്. അടുത്തകാലത്ത് പാരീസ് ഫാഷന്‍ വീക്കില്‍ സ്വര്‍ണ ചിറകുകളുമായി പറക്കുന്നത് പോലെയാണ് ഐശ്വര്യ റാംപ് വാക്ക് നടത്തിയത്. ഷോയില്‍ പങ്കെടുക്കുന്ന ഐശ്വര്യയ്‌ക്കൊപ്പം അഭിഷേക് ബച്ചന്‍ എത്തിയിരുന്നില്ല. അത് മുതലെടുത്ത് പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. അതിനുശേഷം ബച്ചൻ കുടുംബവുമായി ഐശ്വര്യ റായ് അത്ര രസത്തിലല്ലെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്തിടെയാണ് താരസുന്ദരി അമ്പതാം പിറന്നാൾ ആഘോഷിച്ചത്.

എന്നാൽ ഇരുവരുടെയും പ്രണയ ജീവിതം വളരെ രസകരമായിരുന്നു. ഇരുവരുടെയും നിരവധി പ്രണയ പരാജയങ്ങൾക്ക് ശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരാകാമെന്ന് തീരുമാനിച്ചതും. കരിഷ്മ കപൂറുമായുള്ള അഭിഷേകിന്റെ വിവാഹനിശ്ചയം വരെ നടക്കാനിരുന്നതായിരുന്നു. എന്നാൽ പിന്നീട് അത് തകർന്നു. സൽമാൻ ഖാനുമായുള്ള ടോക്സിക്ക് റിലേഷൻഷിപ്പിൽ നിന്നും പുറത്ത് വന്നശേഷമാണ് ഐശ്വര്യ-അഭിഷേക് ബന്ധം ആരംഭിച്ചത്.ഇന്ത്യൻ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. 2007ലായിരുന്നു ഐശ്വര്യ-അഭിഷേക് വിവാഹം. ഇപ്പോഴിതാ ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദാമ്പത്യ ജീവിതത്തെ കുറിച്ച് സെലിബ്രിറ്റി ജോത്സ്യൻ ചന്ദ്രശേഖർ സ്വാമി പറഞ്ഞത് ഇങ്ങനെയായിരുന്നു.

‘ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം ഒരിക്കലും നടക്കില്ലെന്ന് പലരും വെല്ലുവിളിച്ചിരുന്നു . ‘ഐശ്വര്യയുടെ ജാതകത്തിൽ കുജദോഷം ഉണ്ടെങ്കിലും രാജയോഗവും ജാതകത്തിലുണ്ട്. അതിശയകരമായ ഗുണങ്ങളുള്ള ഒരു അസാധാരണ ജാതകമാണ് ഐശ്വര്യയുടേത്. റായ് കുടുംബത്തിനായി ഞാൻ ഹോമങ്ങൾ നടത്തിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ കൃഷ്ണരാജ് റായിയെ എനിക്ക് പത്ത് വർഷമായി അറിയാം. ‘600 വർഷത്തിലൊരിക്കലാണ് ഐശ്വര്യയുടേത് പോലുള്ള ഒരു ജാതകം ഉണ്ടാകുന്നത്. ഐശ്വര്യയും അഭിഷേകും ദൈവത്തിന്റെ പ്രത്യേക അനു​​ഗ്രഹം വഴി കൂട്ടിച്ചേർക്കപ്പെട്ട ​ദമ്പതികളാണ്.

ഒരു ശക്തിക്കും അവരെ വേർപെടുത്താൻ കഴിയില്ല. ഐശ്വര്യയിൽ ശുക്രന്റെ ശക്തമായ സാന്നിധ്യമുണ്ട്. സൗന്ദര്യവും ബുദ്ധിയുംഎവിടെ എന്ത് സംസാരിക്കണമെന്നും ഐശ്വര്യയ്ക്ക് കൃത്യമായി അറിയാം.’ ‘വിവാഹശേഷം അമിതാഭ് ബച്ചന്റെ കരിയർ വലിയ ഉയരങ്ങളിലേക്ക് കുതിച്ചു. അതുപോലെ ഐശ്വര്യയുടെ സ്വാധീനം കാരണം അഭിഷേക് ബച്ചന്റെ ഓരോ ചിത്രവും അസാധാരണമായ ഹിറ്റുകളായി മാറികൊണ്ടിരിക്കുകയാണ്’, എന്നാണ് ഐശ്വര്യ-അഭിഷേക് ദമ്പതികളെ കുറിച്ച് സംസാരിച്ച് ചന്ദ്രശേഖർ സ്വാമി പറഞ്ഞത്.

അമ്പത് വയസുകാരിയായ ഐശ്വര്യ റായിക്ക് ആരാധ്യ എന്നൊരു മകളുണ്ട്. ബച്ചൻ കുടുംബത്തിലെ ഇളംതലമുറക്കാരിയായ ആരാധ്യ ജനിച്ചപ്പോൾ മുതൽ ഒരു കൊച്ചു സെലിബ്രിറ്റിയാണ്. ബച്ചൻ കുടുംബവുമായി അടുത്ത ബന്ധമാണ് ചന്ദ്രശേഖർ സ്വാമിക്കുള്ളത്. കുടുംബത്തിന്റെ പ്രധാന തീരുമാനങ്ങൾ, പുതിയ തുടക്കങ്ങൾ എന്നിവയ്ക്ക് വേണ്ടിയെല്ലാം ബച്ചൻ കുടുംബം ഉപദേശം തേടാറുള്ളവരിൽ‌ പ്രധാനിയാണ് ചന്ദ്രശേഖർ സ്വാമി.

More in Actress

Trending

Recent

To Top