Connect with us

നായകന്മാർ പ്രതിദിനം100 കോടി രൂപയാണ് ആവശ്യപ്പെടുന്നത്, ആദ്യം ചെയ്യേണ്ടത് വ്യക്തിപരമായ ചെലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്; ജോൺ എബ്രഹാം

Bollywood

നായകന്മാർ പ്രതിദിനം100 കോടി രൂപയാണ് ആവശ്യപ്പെടുന്നത്, ആദ്യം ചെയ്യേണ്ടത് വ്യക്തിപരമായ ചെലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്; ജോൺ എബ്രഹാം

നായകന്മാർ പ്രതിദിനം100 കോടി രൂപയാണ് ആവശ്യപ്പെടുന്നത്, ആദ്യം ചെയ്യേണ്ടത് വ്യക്തിപരമായ ചെലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്; ജോൺ എബ്രഹാം

നിരവധി ആരാധകരുള്ള താരമാണ് ജോൺ എബ്രഹാം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മോളിവുഡിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിതെളിച്ച സാഹചര്യത്തിൽ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോൺ എബ്രഹാം.

നായകന്മാർ പ്രതിദിനം100 കോടി രൂപയും അവരുടെ സ്റ്റൈലിസ്റ്റുകൾ രണ്ട് ലക്ഷം രൂപയും ആവശ്യപ്പെടുന്നുണ്ട്. ഇത് ഇപ്പോൾ തന്നെ ഹിന്ദി സിനിമയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്രയും വലിയ തുക പ്രതിഫലം നൽകിയിട്ട് ബജറ്റ് ഉയരുന്നത് ഒരിക്കലും ശരിയല്ല. നല്ല സിനിമ പോലും എടുക്കാൻ സാധിക്കില്ല.

ഇത് പരിഹാസ്യമാണ്. ഇനി അഭിനയിക്കേണ്ടവർക്ക് പണം നൽകേണ്ട എന്ന് തീരുമാനിക്കേണ്ടി വരും. ബോളിവുഡിലെ അഭിനേതാക്കൾ വാങ്ങുന്നത് അമിതമായ പ്രതിഫലം ആണെന്നും ഇതിനാൽ ഒരു വ്യവസായമെന്ന നിലയിൽ സിനിമ ലോകം ശരിക്കും ദുരിതമനുഭവിക്കുകയാണെന്നും ജോൺ എബ്രഹാം പറഞ്ഞു.

ആദ്യം തിരുത്തേണ്ടത് നിങ്ങളുടെ വ്യക്തിപരമായ ചെലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. നിങ്ങൾക്ക് അത്ര വിലയില്ലെന്ന് ഒരു സംവിധായകൻ നിങ്ങളോട് പറയുമ്പോൾ, നിങ്ങൾ അത് മനസിലാക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ഇതുവരെ ആ ചിന്തയില്ല. മറ്റ് അഭിനേതാക്കളുമായി ഞങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നു.

പ്രതിഫലം അവർ തന്നെ പല രീതിയിൽ വിളിച്ചു പറയുന്നു, അതാണ് ഏറ്റവും മോശമായ കാര്യം. നമ്മൾ ഒരു അഗാധ തമോഗർത്തത്തിലേക്കാണെന്ന് അഭിനേതാക്കൾ മനസിലാക്കണം, അവർ പിന്നോട്ട് പോയി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിർമാതാക്കളെല്ലാം ഈ വലിയ തുക നൽകാൻ തയ്യാറാണ് എന്നുമാണ് ജോണ്‌ എബ്രഹാം പറഞ്ഞത്.

More in Bollywood

Trending

Recent

To Top