Connect with us

ദുശ്യന്തനാവാനുള്ള തയ്യാറെടുപ്പില്‍ ദേവ് മോഹന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

News

ദുശ്യന്തനാവാനുള്ള തയ്യാറെടുപ്പില്‍ ദേവ് മോഹന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

ദുശ്യന്തനാവാനുള്ള തയ്യാറെടുപ്പില്‍ ദേവ് മോഹന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമയുമായി ദേവ് മോഹന്‍. തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ശാകുന്തളം, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. തെന്നിന്ത്യന്‍ താരം സമാന്തയാണ് ശകുന്തളയായി എത്തുന്നത്. ദുശ്യന്തന്‍ ആയി ആണ് ദേവ് മോഹന്‍ എത്തുന്നത്.

ചിത്ത്രതിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായുള്ള വര്‍ക്ക് ഔട്ട് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ദേവ് മോഹന്‍. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രം ഏറെ പ്രതീക്ഷ നിറഞ്ഞതാണെന്നും തന്റെ കരിയറിലെ മികച്ച വേഷമായിരിക്കുമെന്നും ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ സാമന്ത പറഞ്ഞിരുന്നു. ദേവിന് നന്ദി പറഞ്ഞു കൊണ്ടുള്ള സുമന്തയുടെ പോസ്റ്റും ഏറെ വൈറലായിരുന്നു.

ഗുണാ ടീം വര്‍ക്ക്സ്, ദില്‍ രാജു പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നീലിമ ഗുണാ, ദില്‍ രാജു, ഹന്‍ഷിതാ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്ത് എത്തുന്നത് ശാകുന്തളത്തിലൂടെയാണ് എന്നതും മറ്റൊരു ശ്രദ്ധേയമായൊരു കാര്യമാണ്.

More in News

Trending