മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്, സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ ഇനി ലീഗല്‍ ആയിട്ടാവും മറുപടി

തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട യുവാവിന് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഏറെ ചര്‍ച്ചയായ വിഷയത്തില്‍ നിരവധി പേരാണ് തന്റെ പ്രതികരണം അറിയാന്‍ വിളിക്കുന്നതെന്നും എന്നാല്‍ തന്റെ പ്രതികരണം ആ വ്യക്തിയോട് മാത്രമായിരുന്നുവെന്നും അതേ കുറിച്ച് ചോദിക്കാന്‍ ഇനി ആരും വിളിക്കേണ്ടതില്ലെന്നും അശ്വതി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്:
പ്രതികരണം അറിയാനും ഇന്റര്‍വ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേര് പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയില്‍ തീര്‍ന്നതുമാണ്…
മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ ഉദ്ദേശിച്ചോ പൊളിറ്റിക്കല്‍ കറക്റ്റന്‍സ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മള് ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതല്‍ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല.
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരണത്തിന് ഇറങ്ങിയാല്‍ മറുപടി ഇനി ലീഗല്‍ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ്. അതുകൊണ്ട് ഫെയ്സ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോര്‍ട്ടിന് എല്ലാവര്ക്കും നന്ദി.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...