News
അരുണാചല്‍ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജയ് ദത്ത്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം
അരുണാചല്‍ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജയ് ദത്ത്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സഞ്ജയ് ദത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അരുണാചല്‍ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജയ് ദത്ത് നിയമിതനായി എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജയ് ദത്ത് തന്റെ നിയമനം സ്ഥിരീകരിക്കുകയും 50 വര്‍ഷത്തെ സംസ്ഥാന പദവി ആഘോഷിക്കുന്നതിനായി ഉടന്‍ തന്നെ ഒരു മാധ്യമ കാമ്ബെയ്ന് ഷൂട്ട് ചെയ്യുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ഇതിനൊപ്പം ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ചിത്രത്തില്‍, ചലച്ചിത്ര നിര്‍മ്മാതാവ് രാഹുല്‍ മിത്ര, സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡു, സംസ്ഥാന നിയമസഭാ സ്പീക്കര്‍ പസാംഗ് ദോര്‍ജി സോന എന്നിവര്‍ക്കൊപ്പം സഞ്ജയ് ദത്ത് പോസ് ചെയ്യുന്നത് കാണാം.
അതേസമയം, പൃഥ്വിരാജ്, ഷംഷേര, കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയില്‍ സഞ്ജയ് ദത്ത് ഉടന്‍ പ്രത്യക്ഷപ്പെടും.ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസാണ്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇതില്‍ അക്ഷയ് കുമാര്‍ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിക്കുന്നു, മാനുഷി ഛില്ലര്‍ സംയോഗിതയായി അഭിനയിച്ചുകൊണ്ട് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സോനു സൂദ്, അശുതോഷ് റാണ, സാക്ഷി തന്‍വര്‍, മാനവ് വിജ്, ലളിത് തിവാരി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2022 ജനുവരി 21 ന് റിലീസ് ചെയ്യും.
