മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരജോഡിയാണ് സൗഭാഗ്യ വെങ്കിടേഷും അര്ജുന് സോമസുന്ദരവും. അടുത്തിടെയാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കുഞ്ഞിന്റെ വിശേഷങ്ങളും ഇപ്പോള്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിനൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കുവച്ചതോടെ വിമര്‍ശനങ്ങളാണ് അര്ജുന് നേരെ ഉയരുന്നത്.
‘ദി ആപ്പിള്‍ ഓഫ് മൈ ഐ’ എന്ന ക്യാപ്ഷ്യനോടെ അര്ജുന് പങ്കുവച്ച വീഡിയോ വൈറലായതോടെയാണ് ഉപദേശവുമായി ചിലര്‍ എത്തുയത്. ഇതോടെ മറുപടിയുമായി അര്‍ജുനും രംഗത്തെത്തി. ബ്രെയിനും സെര്‍വിക്കല്‍ സ്പെയിനും ഉറക്കാത്ത പ്രായത്തില്‍ ഇത്തരം കുഞ്ഞുങ്ങളുമായി കോമാളിത്തരം കാണിക്കുന്നത് വിഡ്ഢിത്തമാണ് എന്നാണ് ഒരാളുടെ കമന്റ്.
‘എന്റെ കുഞ്ഞ്, എന്റെ പേജ്. നിങ്ങള്‍ക്കെന്താണ് പ്രശ്നം, നിങ്ങള്‍ക്ക് ഇഷ്ടം ആകുന്നില്ലെങ്കില്‍ നിങ്ങള്‍ പുറത്തു പോകൂ’ എന്നാണ് അര്ജുന് മറുപടി നല്‍കിയിരിക്കുന്നത്. അര്‍ജുന്റെ മറുപടിക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.
സുദര്‍ശന അര്ജുന് ശേഖര്‍ എന്നാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും കുഞ്ഞിന്റെ പേര്. പ്രസവത്തിന് മുമ്പ് ആശുപത്രിയില്‍ വച്ച് ഡാന്‍സ് കളിക്കുന്ന സൗഭാഗ്യയുടെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നടി താര കല്യാണിന്റെ മകളാണ് സൗഭാഗ്യ.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...