Social Media
അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്‌മ ഗൃഹസ്ഥനായി; അർജ്യുവിന്റെ വിവാഹത്തിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ
അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്‌മ ഗൃഹസ്ഥനായി; അർജ്യുവിന്റെ വിവാഹത്തിന് പിന്നാലെ കമന്റുകളുമായി സോഷ്യൽ മീഡിയ
സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്‌ലോഗര്‍ ആണ് അര്‍ജ്യു എന്ന അര്‍ജുന്‍ സുന്ദരേശന്‍. കഴിഞ്ഞ ദിവസമായിരുന്നു അര്‍ജ്യുവും അവതാരക അപര്‍ണയും വിവാഹിതരായചമ. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു അര്‍ജ്യു തന്റെ പ്രണയം വെളിപ്പെടുത്തിയത്. അപര്‍ണയുടെ ഒപ്പമുള്ള ചിത്രങ്ങളും അര്‍ജ്യു പങ്കുവച്ചിരുന്നു. ”ശരിയായ സമയത്ത്, ശരിയായ വ്യക്തി. നിന്നെപ്പോലെ എന്നെ പൊട്ടിച്ചിരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. തങ്കം സാര്‍ നീങ്കെ” എന്നായിരുന്നു അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അപര്‍ണ കുറിച്ചത്.
ഇരുവരും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ്. മുമ്പൊരിക്കല്‍ തന്റെ പോഡ്കാസ്റ്റിലൂടെ അപര്‍ണ അര്‍ജ്യുവിനെ ഇന്റര്‍വ്യു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടേയും പ്രണയം ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ ജിതിന്‍ ലാല്‍, പാര്‍വ്വതി ഓമനക്കുട്ടന്‍, ആര്യ, അപര്‍ണ തോമസ്, ശ്രുതി രജനീകാന്ത്, ഷിയാസ് കരീം തുടങ്ങിയവര്‍ അര്‍ജ്യുവിനും അപര്‍ണയ്‌ക്കും മംഗളാശംസകള്‍ നേര്‍ന്നു.
“അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ സിഗ്‌മ ഗൃഹസ്ഥനായി. ഇനി ആര്?”, “നിങ്ങള്‍ ഇവിടെ സിഗ്‌മ കളിച്ച് ഇരിക്ക്, ഞാന്‍ ഒന്ന് പോയി കല്യാണം കഴിച്ചിട്ട് വരാം”, “ഔദ്യോഗികമായി നിങ്ങളെ സിഗ്‌മ ഗാംഗില്‍ നിന്നും പിരിച്ച് വിട്ടിരിക്കുന്നു”, “അണ്ണന്‍റെ കല്യാണത്തിന് ഓരിയിടല്‍ ഒന്നും ഇല്ലായിരുന്നില്ല അത്രേ. സിഗ്‌മകളുടെ കരച്ചില്‍ ആയിരുന്നു”, “അര്‍ജുനെ റോള്‍ മോഡലാക്കി സിഗ്‌മയായി ജീവിച്ച ഞാന്‍” -തുടങ്ങി രസകരമായ കമന്‍റുകളാണ് അര്‍ജ്യുവിന്‍റെ കമന്‍റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അപര്‍ണയുടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. വിവിധ പരിപാടികളില്‍ അവതാരികയായും എത്താറുണ്ട്. അഭിമുഖം എന്ന പേരില്‍ പ്രഹസനങ്ങള്‍ നടത്താതെ, തനിക്ക് മുന്നിലിരിക്കുന്നവരോട് നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന, കേള്‍വിക്കാരേയും കയ്യിലെടുക്കാന്‍ സാധിക്കുന്ന അവതാരകയാണ് അപര്‍ണയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അണ്‍ഫില്‍റ്റേഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിലൂടെ അപര്‍ണ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കാറുണ്ട്.
അതേസമയം, നേരത്തെ ഇരുവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. വലുതായി ഒരു ലവ് സ്റ്റോറി പറയാൻ ഇല്ല. 2022 ഡിസംബറിൽ ആണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇൻസ്റ്റയിൽ ആണ് ഫോളോ ചെയ്യുന്നത്. ഒരു ലാഫിങ് റിയാക്ഷൻ ഇട്ടതാണ് ഞാൻ. കാരണം അർജു ഫണ്ണി വീഡിയോസ് അല്ലെ കൂടുതൽ ഇടുന്നത്. അങ്ങനെ ഒരു റിയാക്ഷൻ ഇട്ടു. സ്റ്റോറിക്ക് റിപ്ലൈ അയച്ചു.
പിന്നെ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി. ഒരു ജനുവരി ആയപ്പോഴേക്കും ഡേറ്റ് ചെയ്യാൻ തുടങ്ങി. റിലേഷന്ഷിപ്പില് ആയി. വീട്ടിൽ അറിയിച്ചു. ഇത് വരെ ഒക്കെയെത്തി. എല്ലാവരും ചോദിക്കാറുണ്ട് എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. വീട്ടിൽ അറിയിക്കാൻ വേണ്ടിയാണു കാത്തിരുന്നത്. മരം ചുറ്റി പ്രണയം കഴിഞ്ഞിട്ടാണ് വീട്ടിൽ പറഞ്ഞത്. വീട്ടിൽ നിന്നും പെർമിഷനുവേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.
റിലേഷൻഷിപ്പ് തുറന്നുപറയുമ്പോൾ ട്രോളുകൾ പ്രതീക്ഷിച്ചതാണ്. ഞാൻ റിലേഷന്ഷിപ്പില് ആണെന്ന് ഞാൻ ആദ്യത്തെ മുതലേ പറയുമായിരുന്നു. അർജു മാത്രമാണ് മറച്ചുവച്ചത്. എല്ലാവർക്കും സർപ്രൈസ് ആയിരിക്കും എന്ന് അറിയാമായിരുന്നു. അർജു വളരെ സെൻസിറ്റീവ് ആയ, ദീർഘവീക്ഷണം ഉള്ള ആളാണ് എന്നും അപർണ പറഞ്ഞിരുന്നു.