വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിലിടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുകയാണ് താരം. പൊതുവേ ‘മലയാളത്തിലെ ഭാഗ്യ നായിക’ എന്ന വിളിപ്പേരുള്ള അപര്‍ണ ഇതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോള്‍.
‘എന്റെ അടുത്തു വരുന്ന സിനിമകള്‍ എനിക്ക് ആദ്യ പരിഗണന നല്‍കുന്നതായി തോന്നിയിട്ടുണ്ട്. ഇത് അപര്‍ണ ഒക്കെ പറഞ്ഞിട്ട് വേണം എനിക്ക് ഇത് മറ്റൊരാളോട് പറയാന്‍ എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. ‘എനിക്കൊപ്പം അഭിനയിക്കാന്‍ ഏതു നായകന് വേണം’ എന്ന് ചോദിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്.
പൊതുവേ ഞാന്‍ അങ്ങനെ അഭിപ്രായം പറയുന്ന ഒരാള്‍ അല്ല. പക്ഷേ അങ്ങനെയൊരു ചോദ്യം വന്നിട്ടുണ്ട്. കൂടുതലും ഫീമെയില്‍ സബ്ജക്റ്റിനു പ്രാധാന്യമുള്ള സിനിമകളിലാണ് അങ്ങനെയുള്ള ചോദ്യം വരുന്നത്. പൊതുവേ മലയാളത്തില്‍ നടിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായിക. എന്നതും ഭാഗ്യം കെട്ട നായിക എന്നതും.
ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അത്യാവശ്യം നന്നായി വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ഭാഗ്യ നായിക എന്ന ലേബലാണ് പലരും ചാര്‍ത്തി തന്നിട്ടുള്ളത്. അങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ്’ എന്നും അപര്‍ണ ബാലമുരളി പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...