Connect with us

‘ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം’; വിവാഹത്തിന് മുന്നോടിയായി ചിത്രങ്ങള്‍ പങ്കുവെച്ച് യുവ കൃഷ്ണയും മൃദുല വിജയ്‌യും

Malayalam

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും. ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വിവാഹ തിയതി ഇരുവരും തന്നെയാണ് ആരാധകരെ അറിയിച്ചതും. 

ജൂലൈ എട്ടിനാണ് ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്. യുവ കൃഷ്ണയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് മൃദുല പങ്കുവെച്ചത്. ഞങ്ങള്‍ ഒന്നിച്ചുള്ളപ്പോള്‍ സുവര്‍ണ നിമിഷം എന്നാണ് മൃദുല വിജയ് എഴുതിയിരിക്കുന്നത്. 

ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് മൃദുല വിജയ്. സീരിയലിനു പുറമേ മെന്റലിസത്തിലും താല്‍പര്യം കാട്ടുന്നയാളാണ് യുവ കൃഷ്ണ. സീരിയലില്‍ ഇരുവരുടെയും അമ്മയായി വേഷം ചെയ്തിരുന്ന രേഖ രതീഷ് വഴിയാണ് ഇരുവരും വിവാഹത്തിലേയ്ക്ക് എത്തുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. ഇതിനു മുമ്പും നിരവധി ചിത്രങ്ങളും വിശേഷങ്ങളുമായി ഇരുവരും എത്തിയിരുന്നു. അപ്പോഴെല്ലാം തന്നെ ചിത്രങ്ങള്‍ ഇരുകയയ്ും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. 

More in Malayalam

Trending