Connect with us

രജിത് കുമാർ ഒരു സൈക്കോ ; ഇതിന് നിങ്ങൾ മാപ്പ് പറയേണ്ടി വരും; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുന്നു; കിളിപോയോ എന്ന് ചോദിച്ച് പഞ്ഞിക്കിട്ട് ആരാധകർ !

Malayalam

രജിത് കുമാർ ഒരു സൈക്കോ ; ഇതിന് നിങ്ങൾ മാപ്പ് പറയേണ്ടി വരും; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുന്നു; കിളിപോയോ എന്ന് ചോദിച്ച് പഞ്ഞിക്കിട്ട് ആരാധകർ !

രജിത് കുമാർ ഒരു സൈക്കോ ; ഇതിന് നിങ്ങൾ മാപ്പ് പറയേണ്ടി വരും; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തുന്നു; കിളിപോയോ എന്ന് ചോദിച്ച് പഞ്ഞിക്കിട്ട് ആരാധകർ !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഹിന്ദിയിൽ വൻ വിജയമായിരുന്ന ഷോ 2018 ലാണ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസിന്റെ ആദ്യ സീസൺ തന്നെ വൻപിച്ച വിജയമായിരുന്നു. നൂറ് ദിവസം വിജയകരമായി പൂർത്തീകരിച്ച ഷോ പിന്നീട് ആരാധകരുടെ പ്രധാന വിനോദമായി മാറുകയായിരുന്നു.

ബിഗ് ബോസ് ആദ്യ സീസൺ മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിൽ വീണ്ടും രണ്ട് സീസണുകൾ കൂടി സംഭവിച്ചു. എന്നിരുന്നാലും ആദ്യ സീസണിലെ മത്സരാർത്ഥികൾ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ആദ്യ സീസണിലെ താരങ്ങളായ സാബു മോൻ , പേളി മാണി, രഞ്ജിനി ഹരിദാസ് തുടങ്ങിയവരൊക്കെ ഇന്നും സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ്.

സാബു മോൻ ആയിരുന്നു സീസൺ ഒന്നിലെ വിജയി. 2020 ൽ ആയിരുന്നു സീസൺ 2 ആരംഭിച്ചത്. വിവാദങ്ങളും സംഭവബഹുലവുമായിട്ടുള്ള ബിഗ് ബോസിന്റെ രണ്ടാം ഭാഗം. എന്നാൽ കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഷോ പകുതിയിൽ നിർത്തി വയ്ക്കുകയായിരുന്നു.

ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ മത്സരാർഥിയായിരുന്നു ഡോക്ടർ ര‍ജിത് കുമാർ. ആദ്യത്തെ ആഴ്ച മുതൽ നോമിനേഷനിൽ രജിത്ത് കുമാർ ഇടം പിടിച്ചിരുന്നു. എന്നാൽ അദ്ദേഹം ഓരോ തവണയും മികച്ച വോട്ട് നേടി സുരക്ഷിതനാവുകയായിരുന്നു. അതേസമയം ബിഗ് ബോസ് ഷോയുടെ നിയമ ലംഘനത്തിന്റെ പേരിൽ രജിത്തിനെ 69ാം ദിവസം ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇത് ആരാധകരെ വളരെയധികം ചൊടിപ്പിക്കുകയുണ്ടായി .

എന്നാലിപ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് സീസൺ ഒന്നിലെ വിജയി സാബു മോന്റെ ക്ലാബ്ബ് ഹൗസ് ചർച്ചയുടെ ഒരു വീഡിയോയാണ് . ഡോക്ടർ രജിത് കുമാറിനെതിരെ രൂക്ഷവിമർശനമാണ് സാബു മോൻ ഉന്നിയിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരിൽ നിന്ന് മറ്റുള്ള മത്സരാർഥികൾക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചു സാബു മോൻ പറയുന്നുണ്ട്. കൂടാതെ ഷോ മുന്നോട്ട് പോകുമായിരുന്നെങ്കിൽ സീസൺ 2 ന്റെ വിജയി രജിത് കുമാർ ആയിരിക്കുമെന്നും ചർച്ചയിൽ സാബു പറയുന്നുണ്ട്.

ചർച്ചക്കിടെ സൈക്കോ എന്നും രജിത് കുമാറിനെ സാബു വിളിക്കന്നുണ്ട്. അതിലുള്ള മറ്റ് മത്സരാർഥികളുടെ സപ്പോട്ടേഴ്സ് വിചാരിച്ചാലും രജിത് കുമാറിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുള്ള കാരണവും സാബു മോൻ പറയുന്നുണ്ട്. ശരിക്കും നമ്മൾ ജീവിതത്തിൽ ഇങ്ങനെയാണോ പെരുമാറുന്നത്. സ്വന്തമായി സംസാരിച്ച് കൊണ്ട് നടക്കുന്ന മനുഷ്യനാണോ നമ്മൾ. തന്റെ സുഹൃത്ത് വലയത്തിൽ ഇത്തരത്തിൽ സംസാരിച്ച് കൊണ്ട് നടക്കുന്ന വ്യക്തികളെ കണ്ടിട്ടില്ലെന്നും താരം പറയുന്നു.

ബിഗ് ബോസ് സീസൺ 2 ലെ രജിത് കുമാറിന്റെ സൗഹൃദങ്ങളെ കുറിച്ചും സാബു മോൻ ചോദിക്കുന്നുണ്ട്. ഷോയിൽ വെച്ച് അർച്ചന തന്റെ കണ്ണിൽ പൊടിയടിച്ചിട്ടുണ്ട്. അത് എന്റെ കണ്ണിന് പ്രശ്നമായപ്പോഴും ഞാൻ പരാതി പറഞ്ഞിരുന്നില്ല. അത് അറിയാതെ സംഭവിച്ചതായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നു. ഞാനും അർച്ചനയും വളരെ നല്ല സുഹൃത്തുക്കളാണ്. ഇപ്പോഴും ആ സൗഹൃദം തുടരുന്നുമുണ്ട്. ഈ സംഭവവും സീസൺ 2 ലുണ്ടായ സംഭവവും താരതമ്യം ചെയ്യേണ്ടി വരും.

ഞാനും അർച്ചനയും ബാക്കിയെല്ലാവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്നാൽ രജിത് സാറിന് ആ ഹൗസിലുള്ള എത്രപേരുമായി സൗഹൃദം ഉണ്ടെന്നും സാബു ചോദിക്കുന്നു. രജിത്ത് സാറിന്റെ ഹൗസിലെ പ്രകടനം കണ്ടിട്ടാണ് നിങ്ങൾ എല്ലാവരും അദ്ദേഹത്തെ പിന്തുണച്ചത്. എന്നാൽ ഷോ കഴിഞ്ഞതിന് ശേഷവും ഇതിലുള്ള മറ്റുള്ളവരുടെ ജീവിതത്തിൽ കടന്ന് കയറുന്നത് എന്തിനാണെന്നും സാബു ചോദിക്കുന്നണ്ട്.

രൂക്ഷ വിമർശനമാണ് സാബു മോന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതു വളരെ മോശമായ വാക്കുകൾ തന്നെയാണ്. നിങ്ങൾ ഇതിനു മാപ്പുപറയേണ്ടിവരുമെന്ന് ആരാധകർ പറയുന്നത്. സാബു നിങ്ങൾ പറഞ്ഞവാക്കുകൾ കേൾക്കുമ്പോൾ സീസൺ ഒന്നിലെ വിന്നറേ തീരുമാനിച്ചതിൽ ഏഷ്യാനെറ്റിനും ജനങ്ങൾക്കും തെറ്റുപറ്റി എന്നു തോന്നുന്നു,സാബു കിളിപോയി ഇരിക്കുവാന്നു തോന്നുന്നു തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. എന്നാൽ സാബുവിനെ പിന്തുണക്കുന്നവരുമുണ്ട്. രജിത് കുമാറിന്റെ പേരിൽ മറ്റുള്ളവരെ അറ്റാക്ക് ചെയ്യുന്ന നിരവധി പേരുണ്ടെന്നൊണ് ഒരു ആരാധകൻ പറയുന്നത്.

about rejith kumar

Continue Reading
You may also like...

More in Malayalam

Trending

Recent

To Top