Connect with us

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു; വൈറലായി അപര്‍ണ ഗോപിനാഥിന്റെ ചിത്രങ്ങള്‍

Actress

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു; വൈറലായി അപര്‍ണ ഗോപിനാഥിന്റെ ചിത്രങ്ങള്‍

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു; വൈറലായി അപര്‍ണ ഗോപിനാഥിന്റെ ചിത്രങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അപര്‍ണ ഗോപിനാഥ്. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അപര്‍ണ. കണ്ടംപററി ഡാന്‍സറുമായ അപര്‍ണ ഇതുവരെ പതിമൂന്നോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. എബിസിഡിക്കുശേഷം ബൈസിക്കിള്‍ തീവ്‌സ്, മുന്നറിയിപ്പ്, ചാര്‍ളി, സ്‌കൂള്‍ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ് എന്നിവയാണ് അപര്‍ണയുടെ പുറത്തിറങ്ങിയ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടവ.

ഭാവിയില്‍ സിനിമ നടി അല്ലെങ്കില്‍! തിയറ്റര്‍ ആര്‍ടിസ്റ്റ് എന്നതിലുപരി നല്ല നടിയെന്നും നല്ല വ്യക്തി എന്നും അറിയപ്പെടാനാണ് താല്‍പര്യമെന്ന് പല അഭിമുഖങ്ങളിലും അപര്‍ണ പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം അപര്‍ണ സിനിമയില്‍ നിന്നും അകന്നുനില്‍ക്കുകയാണ്. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. എഴുപതിനായിരത്തിന് ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം പേജിലാണ് അപര്‍ണ കൂടുതല്‍ ആക്ടീവ്.

സെല്‍ഫികള്‍, ചുറ്റുപാട് നിന്നും യാത്രകള്‍ക്കിടയിലും പകര്‍ത്തിയ പോട്രേറ്റുകള്‍ എന്നിവയെല്ലാമാണ് അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുള്ളത്. അവയില്‍ ഭൂരിഭാഗവും ബ്ലാക്ക് ആന്റ് വൈറ്റിലുള്ളവയാണ്. എന്തുകൊണ്ടാണ് നടി താന്‍ പകര്‍ത്തിയ ചിത്രങ്ങളും തന്റെ തന്നെ സെല്‍ഫികളും ബ്ലാക്ക് ആന്റ് വൈറ്റില്‍ ടോണില്‍ പങ്കുവെക്കുന്നതെന്ന് വ്യക്തമല്ല. ഇപ്പോഴിതാ അപര്‍ണ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്.

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു എന്ന് കുറിച്ചുകൊണ്ടാണ് അപര്‍ണയുടെ ആദ്യത്തെ പോസ്റ്റ്. തുടക്കം, പുതിയ തുടക്കം, ഓരോ പാളികളായി, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് താരം നല്‍കിയ ഹാഷ് ടാഗുകള്‍. മറ്റൊന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി… ദൈവത്തിന് നന്ദി എന്ന് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചുള്ളതായിരുന്നു.

പ്രാര്‍ത്ഥന, അത്ഭുതം, 2024, വിശ്വാസം എന്നിങ്ങനെയൊക്കെയാണ് ആ പോസ്റ്റിന് നല്‍കിയ ഹാഷ് ടാഗ്. വെറുതെ ഇരിക്കുന്നത് ഒരു കലയാണ് അതിന് പഠിക്കുകയെന്ന് പറഞ്ഞാണ് ഏറ്റവും ഒടുവിലത്തെ പോസ്റ്റ്. പ്രാര്‍ത്ഥനകള്‍, സ്‌നേഹം, നിലവിലുണ്ട്, തഴച്ചുവളരുക, തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നിങ്ങനെയാണ് ആ പോസ്റ്റിനൊപ്പം ഹാഷ് ടാഗായി നല്‍കിയിരിക്കുന്നത്.

അപര്‍ണയുടെ പുത്തന്‍ പോസ്റ്റുകള്‍ കണ്ടതോടെ പലവിധ സംശയങ്ങളായി ആരാധകര്‍ക്ക്. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അവസ്ഥയില്‍ നിന്നോ മറ്റോ കരകയറി വന്നിരിക്കുകയാണ് അതിനാലാണ് ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തലുകള്‍.

പക്ഷെ എന്തുകൊണ്ടാണ് ഇത്തരം വരികള്‍ കുറിച്ചതെന്ന് അപര്‍ണയും വ്യക്തമാക്കിയിട്ടില്ല. അപര്‍ണ ഗോപിനാഥിന് എന്തുപറ്റി എന്നുള്ള ആശങ്കയും ആരാധകര്‍ കമന്റില്‍ പങ്കുവെക്കുന്നുണ്ട്. അമ്മയും ചേച്ചിയും അടങ്ങുന്ന കൊച്ചു കുടുംബമാണ് അപര്‍ണയുടേത്. നാടകം ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നുവെന്ന് പറയാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത അഭിനേത്രി കൂടിയാണ് അപര്‍ണ ഗോപിനാഥ്.

നടി എന്നതിലുപരി നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അപര്‍ണ. കണ്ടംപററി ഡാന്‍സറുമായ അപര്‍ണ ഇതുവരെ പതിമൂന്നോളം മലയാള സിനിമകളിലാണ് അഭിനയിച്ചത്. എബിസിഡിക്കുശേഷം ബൈസിക്കിള്‍ തീവ്‌സ്, മുന്നറിയിപ്പ്, ചാര്‍ളി, സ്‌കൂള്‍ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ് എന്നിവയാണ് അപര്‍ണയുടെ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ടവ. അപര്‍ണ സിനിമകള്‍ തിരഞ്ഞെടുക്കുന്നത് തനിക്ക് എന്തെങ്കിലും ചെയ്യാനുള്ള റോളാണോയെന്ന് നോക്കിയാണ്.

സിനിമയില്‍ വരാന്‍ ഒരു പ്ലാനുമില്ലാതെ എത്തിയ ആളാണ് ഞാന്‍. നാടകമാണ് തന്റെ പ്രധാന മേഖല. സിനിമയോട് പ്രത്യേക താല്‍പര്യമില്ല. അഭിനയമാണ് എല്ലാം. അത് നാടകമാണെങ്കിലും സിനിമയാണെങ്കിലും സ്വീകരിക്കും. സിനിമ ജയിച്ചാല്‍ വളരെ സന്തോഷമാണ് എന്നാല്‍ പരാജയപ്പെട്ടാല്‍ വിഷമമുണ്ടാകും എന്നതിലുപരി ഒരു പാഠം ഉള്‍ക്കൊള്ളും.

മലയാളത്തെ കൂടാതെ മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിട്ടുണ്ട്. പക്ഷെ അതിലൊന്നും ചെയ്യാന്‍ തനിക്കൊന്നും തോന്നിയിട്ടില്ലെന്നും അപര്‍ണ്ണ പറയാറുണ്ട്.  പ്രേത്യക ഗെറ്റപ്പിലെത്തുന്ന അപര്‍ണയുടെ മുടിയാണ് ഹൈലൈറ്റ്. മുടി വളര്‍ത്താത് നല്ലതല്ലേ എന്നാണ് താരം ചോദിക്കുന്നത്. ചൂടുളളപ്പോള്‍ വിയര്‍ക്കുന്നില്ല. നല്ല കംഫര്‍ട്ടബിളാണ്. വേണമെങ്കില്‍ മുടി വെച്ചു പിടിപ്പിക്കുകയും ചെയ്യാമെന്നും അപര്‍ണ്ണ പറയുന്നു.


More in Actress

Trending

Recent

To Top