Connect with us

വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്‌സ് ചെയ്തവരാണ്, അത് കാണുമ്പോള്‍ പേടിയാണ്; അതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ല

Malayalam

വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്‌സ് ചെയ്തവരാണ്, അത് കാണുമ്പോള്‍ പേടിയാണ്; അതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ല

വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്‌സ് ചെയ്തവരാണ്, അത് കാണുമ്പോള്‍ പേടിയാണ്; അതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ല

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല. തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്ഡ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

മലയാളത്തില്‍ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല. എപ്പോഴും ടൈപ്പ്കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്. ഇതിനെപ്പറ്റി താരം പറയുന്നതിങ്ങനെയാണ്, എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും ഇല്ല, ജീവിതം അതിന്റെ രീതിയില്‍ ഞാന്‍ വിചാരിച്ചതുപോലെ പോകുന്നുണ്ട്, സ്വപ്നങ്ങള്‍ കാണാന്‍ എനിക്ക് ഭയമാണെന്നാണ് പറഞ്ഞത്.

അനുമോള്‍ വിവാഹത്തെക്കുറിച്ച് മുമ്പ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് അനു പറയുന്നത്. തന്റെ വിവാഹിതരായ കൂട്ടുകാരില്‍ എണ്‍പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്‌സ് ചെയ്തവരാണ്. അത് കാണുമ്പോള്‍ പേടി തോന്നും. പഴയ തലമുറയിലെ പോലെ ഇന്ന് ആര്‍ക്കും ആരെയും സഹിക്കാനൊന്നും കഴിയില്ല. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഞാന്‍ മനസമാധാനത്തോടെ ജീവിച്ചാല്‍ മതിയെന്നാണ് അമ്മയുടെ ആഗ്രഹം.

ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല, ലീവിങ്ങ് ടുഗെദറിനോട് താല്‍പ്പര്യമില്ല. ഒരാള്‍ തന്റെ ജീവിതത്തിലേക്ക് വന്നാല്‍ അയാള്‍ക്ക് എന്നെ മനസിലാകുമോയെന്ന പേടിയുണ്ട്. ഇത്രയും കാലം സ്വതന്ത്രയായി ജീവിച്ച എനിക്ക് പെട്ടെന്നൊരാള്‍ വന്നാല്‍ അയാള്‍ക്ക് എങ്ങനെ സ്‌പേസ് കൊടുക്കാന്‍ കഴിയും എന്ന സംശയമുണ്ടെന്നും അനു പറഞ്ഞു. ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ ചെയ്ത കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ചായില്യത്തിലെ ഗൗരി,റോക്ക്സ്റ്റാറിലെ സഞ്ജന കുര്യന്‍ എന്ന കഥാപാത്രവും വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top