നിര്‍മ്മാതാവായും നടനായും മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഇതേ കുറിച്ച് പറഞ്ഞത്.
”30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്’
‘ഞാന്‍ ഒരു നടനാണെന്ന് ഇനിയും വിശ്വസിക്കാത്ത ഒരാള്‍ ഞാന്‍ തന്നെയാണ്. അഭിനയം എന്നു പറയുന്നത് എന്താണെന്നറിയാന്‍ എനിക്ക് ലാല്‍ സാറിനെക്കാള്‍ വലിയൊരു അനുഭവമില്ല. അദ്ദേഹത്തിനൊപ്പം എത്രയോ വര്‍ഷങ്ങളായി നിഴല്‍ പോലെ ഞാനുണ്ട്.
നിര്‍മാതാവ് എന്ന വേഷത്തില്‍ ലാല്‍ സാറിനൊപ്പം മുന്നോട്ടു പോകുമ്പോള്‍ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളില്‍ ഇനിയും പ്രത്യക്ഷപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...