Connect with us

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞത് ഇതായിരുന്നു; ശരിയാവാൻ മൂന്ന് , നാല് ടേക്ക് എടുത്തു; ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ച് മനസ്സ് തുറന്ന് അരുൺ രാഘവ്!

Malayalam

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞത് ഇതായിരുന്നു; ശരിയാവാൻ മൂന്ന് , നാല് ടേക്ക് എടുത്തു; ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ച് മനസ്സ് തുറന്ന് അരുൺ രാഘവ്!

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞത് ഇതായിരുന്നു; ശരിയാവാൻ മൂന്ന് , നാല് ടേക്ക് എടുത്തു; ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ച് മനസ്സ് തുറന്ന് അരുൺ രാഘവ്!

ഏഷ്യാനെറ്റ് സംപ്രേക്ഷണ ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് അരുൺ രാഘവ് പ്രേക്ഷകരുടെ പ്രിയങ്കരാനാവുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു അത്. പിന്നീട് സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. അഭിമന്യൂ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. വളരെ യാദൃശ്ചികമായിട്ടാണ് അരുൺ അഭിനയരംഗത്ത് എത്തുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. പൂക്കാലം വരവായി സീരിയലിലെ അഭിമന്യു എന്ന കഥാപാത്രമായാണ് താരം ഒടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. തന്റെ അടുത്ത പ്രൊജക്റ്റ് ഉടനെ ആരംഭിക്കും എന്നും താരം പറയുന്നു.

ഇപ്പോഴിത ജീവിതത്തിൽ ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതോടെപ്പം തന്നെ തന്റെ ആദ്യത്തെ ഷോട്ടിനെ കുറിച്ചും ആദ്യത്തെ പ്രണയത്തെ കുറിച്ചുമൊക്കെ പറയുന്നുണ്ട് താരം. അരുണിന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആയിട്ടുണ്ട്. ഐടി രംഗത്ത് നിന്നാണ് അരുൺ അഭിനയത്തിൽ എത്തുന്നത്. 7500 രൂപയായിരുന്നു ആദ്യത്തെ ശമ്പളം. മുംബൈയിൽ ആയിരുന്നു ജോലി എന്നും താരം പറയുന്നു. സൗഭാഗ്യവതി എന്ന് പറയുന്ന സീരിയലിലെ ഗുഡ് മോണിംഗ് ആയിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി പറഞ്ഞത്. ഒരു 3, 4 ടേക്ക് പേകേണ്ടി വന്നുവെന്നും എന്നും അരുൺ പറയുന്നു. ഒരു കർട്ടൻ മാറ്റിയിട്ട് നായികയോട് ഗുഡ് മോണിംഗ് പറയുന്നതായിരുന്നു സീനെന്നും ആ പഴയ ഓർമ പങ്കുവെച്ച് കൊണ്ട് അരുൺ പറയുന്നു.

ആദ്യത്തെ പ്രണയത്തെ കുറിച്ചും അരുൺ പറയുന്നുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ആദ്യ പ്രണയം. തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, എന്നാൽ എന്റെ ക്ലാസിൽ അല്ല അടുത്ത ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു. എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. കൂടുതൽ വിവരങ്ങളൊന്നും പറയുന്നില്ലെന്നും നടൻ വീഡിയോയിൽ പറയുന്നു. ആദ്യമായി വാങ്ങിയ സമ്മാനത്തെ കുറിച്ചും അരുൺ പറയുന്നുണ്ട് കാർ ആയിരുന്നു ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ ഒരു സമ്മാനം. ദുബായി ട്രിപ്പായിരുന്നു ആദ്യത്തെ പ്രിയപ്പെട്ട യാത്രയെന്നും പറഞ്ഞ് കൊണ്ട് അരുൺ വീഡിയോ അവസാനിപ്പിക്കുന്നു.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് യുവ തലമുറ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നത്തെ കുറിച്ചും നടൻ അഭിമുഖത്തിൽ വാചാലനായിരുന്നു.ഈ മഹാമാരി കാരണം ഇപ്പോഴത്തെ പുതിയ തലമുറ ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചു താൻ ആലോചിക്കാറുണ്ടെന്നാണ് അരുൺ പറയുന്നത്. “എന്റെ മകനെയും പുതിയ തലമുറയേയും ഒക്കെ ആലോചിച്ചു എനിക്ക് വല്ലാത്ത ആശങ്കയുണ്ട്. നമ്മളൊക്കെ കുട്ടിക്കാലം എങ്ങനെ ആസ്വദിച്ചവരാണ്. കൂട്ടുകാരുടെ ഒപ്പം കളിച്ചും വെയിലുകൊണ്ടും ഒക്കെ. ഇപ്പോഴത്തെ കുട്ടികളോ? നാല് ചുവരിനുള്ളിൽ അകപ്പെട്ട പോലെ അല്ലെ അവർ. അവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്നാണു അവർക്ക് ഒരു സാധാരണം ജീവിതം ഉണ്ടാവുക എന്നാണ് നടൻ ആശങ്ക പങ്കുവെയ്ക്കുന്നത്.

ദിനംപ്രതി ഉയരുന്ന കോവിഡ് കണക്കുകൾ വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നതിലും വീണ്ടും അതീവ ജാഗ്രതയാണ് വേണ്ടതെന്നും നടൻ അഭിമുഖത്തിൽ പറയുന്നു.”വാർത്തകൾ കാണാൻ തന്നെ പേടിയാണ്.ഡെൽറ്റ, ഫ്ലുറോൺ എന്തൊക്കെ വകഭേദങ്ങൾ ആണ്, സമാധാനം തന്നെ പോയി. എന്തായാലും നമുക്ക് ജോലി ചെയ്തതല്ലേ പറ്റു, അതുകൊണ്ട് തന്നെ ഇതിനെ ചെറുത്തു നിൽക്കുക തന്നെ. മാസ്കും സാനിറ്റയ്‌സറും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞല്ലോ. രണ്ടാം തരംഗത്തിന് ശേഷം എല്ലാം ഒന്ന് ശരിയായി വരികയായിരുന്നു, എന്തായാലും ‘ന്യു നോർമലിലേക്കു’ തിരിച്ചു പോകാം. നടന്മാരായത് കൊണ്ട് സെറ്റിൽ എപ്പോഴും മാസ്ക് വെക്കാൻ കഴിയണം എന്നില്ലെന്നും അരുൺ പറയുന്നു. അതുപോലെ തന്നെ തിരക്കുള്ള ഒരു ഷൂട്ടിംഗ് ദിവസം ഇടക്കിടെ സാനിറ്റൈസർ ഉപയോഗിക്കാനും കഴിയില്ല. എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഓർത്തു ജോലി ചെയ്യുന്നതിനെക്കുറിച്ചു ആശങ്കകളുണ്ടെന്നും താരം പറയുന്നു.

about arun raghav

Continue Reading
You may also like...

More in Malayalam

Trending

Recent

To Top