Connect with us

ദേവമ്മ അല്ല ശരിക്കും ഓന്തമ്മ തന്നെയാണ്; റാണിയമ്മയെക്കാൾ വെറുത്തുപോയി ദേവമ്മയെ; പക്ഷെ ഋഷി തേച്ചൊട്ടിച്ചു; സൂര്യ ഇത്ര പാവമാകേണ്ട; കൂടെവിടെ പുത്തൻ വഴിത്തിരിവിൽ !

Malayalam

ദേവമ്മ അല്ല ശരിക്കും ഓന്തമ്മ തന്നെയാണ്; റാണിയമ്മയെക്കാൾ വെറുത്തുപോയി ദേവമ്മയെ; പക്ഷെ ഋഷി തേച്ചൊട്ടിച്ചു; സൂര്യ ഇത്ര പാവമാകേണ്ട; കൂടെവിടെ പുത്തൻ വഴിത്തിരിവിൽ !

ദേവമ്മ അല്ല ശരിക്കും ഓന്തമ്മ തന്നെയാണ്; റാണിയമ്മയെക്കാൾ വെറുത്തുപോയി ദേവമ്മയെ; പക്ഷെ ഋഷി തേച്ചൊട്ടിച്ചു; സൂര്യ ഇത്ര പാവമാകേണ്ട; കൂടെവിടെ പുത്തൻ വഴിത്തിരിവിൽ !

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ സ്വീകരിച്ച കൂടെവിടെ പരമ്പര ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് തുപ്പാനും വയ്യാത്ത എന്ന അവസ്ഥ തോന്നിയവരുണ്ടോ? എന്നാൽ ആ അവസ്ഥയ്ക്ക് കാരണം ആ ദേവമ്മയാണ്. സിന്ധു മനുവർമ്മ ആണ് ദേവമ്മ എന്ന കഥാപാത്രത്തെ ഇത്ര കറക്റ്റ് ആയി നമുക്ക് മുന്നിൽ അഭിനയിച്ച് എത്തിക്കുന്നത്. അവരെ പോലും വെറുത്തുപോകുന്ന കഥാപാത്രം. അത് ആ അഭിനയത്തിന്റെ മികവ് എന്ന് പറയാതിരിക്കാൻ വയ്യ…

ഹോ എന്നാലും ഒരു സ്ത്രീയെ ഇങ്ങനെ വെറുപ്പിക്കാൻ തക്കവണ്ണം കഥയെഴുതാൻ റൈറ്റർക്ക് സാധിച്ചല്ലോ? റാണിയമ്മയെക്കാൾ വെറുപ്പ് തോന്നുമല്ലേ ആ ഓന്തമ്മയുടെ സ്വഭാവം കണ്ടാൽ. ഏതായാലും സിന്ധു ചേച്ചി അടിപൊളി ആക്കിയിട്ടുണ്ട്.. പക്ഷെ സൂര്യയുടെ അമ്മയാണെങ്കിലും ദേവമ്മയെ ഇഷ്ടല്ല… ഇന്നത്തെ എപ്പിസോഡിൽ ദേവമ്മയെ വെറുപ്പിച്ചാലും റൈറ്റർ സാർ ഋഷിയെ കലിപ്പൻ ആക്കിയിട്ടുണ്ട്…

ഇനി ഏവരും ഉറ്റുനോക്കുന്നത് ചോറ്റാനിക്കരയിൽ വച്ച് ഋഷി സൂര്യ വിവാഹം നടക്കുമോ എന്നാണ്. എല്ലാം തടസങ്ങളിലൂടെ മാത്രം മുന്നോട്ടുപോകുന്ന കൂടെവിടെയിലെ ഈ വിവാഹം നീട്ടാതെ ഒന്ന് നടത്തിത്തരണം പ്ലീസ്… അവരുടെ വിവാഹശേഷം റാണിയമ്മ മിത്രയെ കരുവാക്കി കുറച്ച് അഹങ്കരിക്കട്ടെ,,, എന്നാലും ആ രഹസ്യ വിവാഹം നടക്കട്ടെ…

അത് റൈറ്റർ നടത്തും എന്നാണ് എനിക്ക് തോന്നുന്നത്.. കാരണം റൈറ്റർ സാറിന് രഹസ്യ വിവാഹം നടത്തി നല്ല പരിചയമുണ്ട്… ഏതാണെന്നാണോ ? ശേഖരൻ ആര്യ വിവാഹം…

അപ്പോൾ ഇനി നമുക്ക് എപ്പിസോഡ് വിശകലനം ഒന്ന് നോക്കാം…

ഒരുപാട് നെഗറ്റിവ് പറയാനൊന്നുമില്ലടോ കൂടെവിടെ പരമ്പരയിൽ.. ഏതായാലും സിനിമയല്ല.. സീരിയൽ തന്നെയാണ്.. കൂടെവിടെ തുടക്കത്തിൽ സിനിമാറ്റിക് ആയി തോന്നിയിട്ടുള്ളത് അഭിനേതാക്കളും കോളേജ് സീനും , ക്ലാസ് റൂം ഒക്കെയാണ്.. പക്ഷെ ആ നിലയിൽ സീരിയൽ കൊണ്ടുപോയ ഇത് കുടുംബപ്രേക്ഷകർ കാണില്ല…റേറ്റിങ് കുറയും.. സീരിയൽ നിലവാരം കൂടണമെങ്കിൽ കാഴ്ചക്കാർ കൂടി വിചാരിക്കണം..,

പണ്ടൊക്കെ ദൂരദർശൻ സീരിയൽ എല്ലാം 12 മുതൽ 20 എപ്പിസോഡ് വരെ ഉണ്ടായിരുന്നുള്ളു.. ഇപ്പോഴും പല ഭാഷകളിലും 50 60 വച്ച് സീരിയലുകൾ അവസാനിപ്പിക്കും… എന്നിട്ട് പ്രേക്ഷകർക്ക് മതിയായില്ല എന്നും റിക്വസ്റ്റ് വരുമ്പോൾ അതിന്റെ രണ്ടാം സീസൺ തുടങ്ങും…അതും വലിച്ചു നീട്ടാതെ അവസാനിപ്പിക്കും…

കഥകൾ ഒക്കെ മടുക്കാതെ കാണാൻ സാധിക്കുമ്പോഴാണ് സുഖം.. ഇനി ഇത് സീരീസ് ഒന്നുമല്ല.. മെഗാ സീരിയൽ ആണ്.. ഇവിടെ ഇതേ നടക്കു എന്ന് പറഞ്ഞ് ജീവിക്കുന്നവരെ നമുക്ക് ഒന്നും പറയാനൊക്കില്ല …

ഇനി വേഗം കഴിഞ്ഞ എപ്പിസോഡ് എന്തായിരുന്നു എന്നൊന്ന് പറയാം .. അതിൽ നമ്പ്യാർ അങ്കിൾ തന്നെയാണ് അടിപൊളിയാക്കിയത്.. അക്കാമ്മ നമ്പ്യാർ അങ്കിൾ കോംബോ അടിപൊളിയായിരുന്നു…

ഒരു രസത്തിനു പറഞ്ഞാൽ നല്ലൊരു പുളിശ്ശേരി കോമ്പിനേഷൻ ആയിരുന്നു. അക്കാമ്മ പറഞ്ഞ ഒരു കാര്യം കിടു ആയി… കണ്ടാലും പറയും പച്ചക്കറിയാണെന്ന്..

പിന്നെ മിത്ര, ഡിപ്രെഷൻ അഭിനയിക്കുന്നതിൽ ഇത്തിരി ഓവർ ആകുന്നുണ്ട്.. സാരമില്ല മിത്ര അല്ലെ… ആ കഥാപാത്രത്തിന് ഈ വിവരമൊക്കെ പ്രതീക്ഷിച്ചാൽ മതി..ഇനി ഡിപ്രെഷൻ എന്ന കട്ടിയുള്ള വാക്കും കൊണ്ട് മിത്രയും റാണിയമ്മയും എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയാം.

about koodevide

More in Malayalam

Trending

Recent

To Top