Connect with us

അപർണ്ണയെ ഞെട്ടിച്ച് മഹാദേവൻ! അത് സംഭവിക്കുമ്പോൾ തകരുന്നത് ഇവർ!

Malayalam

അപർണ്ണയെ ഞെട്ടിച്ച് മഹാദേവൻ! അത് സംഭവിക്കുമ്പോൾ തകരുന്നത് ഇവർ!

അപർണ്ണയെ ഞെട്ടിച്ച് മഹാദേവൻ! അത് സംഭവിക്കുമ്പോൾ തകരുന്നത് ഇവർ!

അപർണയുടെയും വിനീതിന്റെയും  പ്രശ്നം ആണല്ലോ അമ്മയറിയാതെ ഇപ്പോൾ ചർച്ച ചെയുന്നത്. ഇന്നത്തെ എപ്പിസോഡിലും വിപ്രണ പുരാണമാണ് കൂടുതൽ. ഡിവോഴ്‌സ്  വേണമെന്ന് ശ്കതമായി പറഞ്ഞു കൊണ്ടിരിക്കുവാണ് വിനീത് .. പക്ഷെ അപർണയക്ക് ഇപ്പോൾ  വിനീതിന്റെ കൂടെ ജീവിക്കാനാണ് ഇഷ്ടം .

റൈറ്റർ മാമ്മ  ഒരു കഥാപത്രത്തെ സൃഷ്ടിക്കുമ്പോൾ അവർക്കു അടിസ്ഥാനപരമായി ഒരു സ്വഭാവം കൊടുക്കണം.  ഈ വിനീതിനും ,അപർണയക്കും ഒരു ക്യാരക്ടർ  ഇല്ലാത്തവരെ പോലെയാണ്‌ സീരിയലിൽ അവതരിപ്പിക്കുന്നത് . പുതിയ പ്രമോയിൽ
അപർണ  വിനീതിനെ വിളിക്കുന്നുണ്ട് . ഇനി എന്നെ വിളിക്കണ്ട എന്നു പറഞ്ഞിട്ടില്ലേ എന്ന് വിനീത് ചോദിക്കുന്നുണ്ട് . ആരോട് പറഞ്ഞു എന്ന് അപർണ ചോദിക്കുമ്പോൾ പറയണ്ടതൊക്കെ പറയണ്ടവരോട് പറഞ്ഞിട്ടുണ്ട് എന്ന് വിനീത് പറയുന്നുണ്ട് . ഇത്രയും പറഞ്ഞ ദേഷ്യപ്പെട്ടു ഫോൺ കട്ട് ചെയ്യുകയാണ് വിനീത് .

അപർണയുടെ കാര്യം ഓർത്ത് മഹാദേവൻ  ധർമ്മസങ്കടത്തിലാണ് ..  മഹാദേവൻ എന്താണ് സംഭവിച്ചതെന്ന് നീരജ ചോദിക്കുന്നുണ്ട് . പക്ഷെ വ്യക്തമായ  മറുപടി അയാൾ കൊടുക്കുന്നില്ല …. അലീനയെ വിളിച്ച നീരജ  മഹാദേവന്റെ സ്വഭാവത്തിലെ മാറ്റത്തെ കുറിച്ച പറയുന്നുണ്ട്..  വിനീതിന്റെ  കാര്യം ഓർത്തു വിഷമത്തിലാണ് …അതിന്റെ കൂടെ ഇപ്പൊ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് നീരജ്  പറയുന്നുണ്ട്..


അപർണ അച്ഛനോട് ഒപ്പം രാവിലെ ജോഗ്ഗിങ്ങിന് കൂടെ പോകുന്നുണ്ട് . അച്ഛനോട് പല കാര്യങ്ങൾ സംസാരിക്കാനുണ്ട് അവൾക്ക് .  വിനീത് ഏട്ടനെ കണ്ടോ എന്ന് അവൾ ചോദിക്കുന്നുണ്ട് .  വിനീതിന്റെ അമ്മയുടെ തല എങ്ങനാ  പൊട്ടിയത് എന്ന് മഹി ചോദിക്കുന്നുണ്ട് ..

മോൾ അച്ഛനും അമ്മയ്ക്കും വേണ്ടി ത്യാഗം  സഹിക്കുകയാണ് .  വിവാഹ സമയത്ത്  മോളുടെ മുഖത്തു ദേഷ്യം കണ്ടപ്പോൾ ഞാൻ കരുതിയത് അവിടെ അന്ന് സംഭവിച്ചതിൽ മൂഡ് ഓഫ് ആയിരിക്കും എന്നാ പക്ഷെ മോളെ വിനീതിനോടുള്ള ദേഷ്യത്തിലാണ് കതിർമണ്ഡപത്തിൽ ഇരുന്നത്  എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. അച്ഛനെയും അമ്മയും ബന്ധുക്കളയെയും ബോധിപ്പിക്കാൻ വേണ്ടിയല്ല നിങ്ങൾ ജീവിക്കണ്ടത് …. നിങ്ങൾ നിങ്ങളക്കു വേണ്ടി ജീവിക്കണം എങ്കിലേ അതിന് ഒരു അർത്ഥം ഉണ്ടാകു ഈ ഡയലോഗ് കലക്കി.


.എന്തായാലും ഇന്നത്തെ എപ്പിസോഡിൽ മഹി അപരണയോടു നിങ്ങൾ ഇനി ഒരുമിച്ചു ജീവിക്കണ്ടേ എന്ന് പറയുന്നുണ്ട്…. ഇത് നീരജ  എങ്ങനെ ഉൾക്കൊള്ളും എന്നാണ് അറിയണ്ടത് . ഡിവോഴ്സ് നടക്കണം പക്ഷെ അത് അപർണയെ കുറ്റക്കാരി ആക്കി കൊണ്ടാകരുത്, ഡിവോഴ്സ് കഴിഞ്ഞു അപർണ പഠിച്ചു ഒരു ജോലി വാങ്ങട്ടെ  അതിനു ശേഷം അപർണയക്ക് എപ്പോഴയെങ്കിലും വിവാഹം വേണം എന്നു തോന്നുകയാണെങ്കിൽ വിവാഹം നടത്തട്ടെ…


നേരത്തെ ഓരോ  എപ്പിസോഡിലും  അമ്പാടി അലീന എപ്പിസോഡ് നിറഞ്ഞു നിൽക്കുമായിരുന്നു. ഇപ്പോൾ അവരെ കാണിക്കുന്നത് തന്നെ വിനിതിനെ സപ്പോർട്ട് ചെയ്യാൻ മാത്രമാണ്.  റിപീറ്റഡ് വിപ്രണ സീൻ കാണിച്ചു വലിച്ചു നീട്ടാതെ  വിപ്രണ ട്രാക്ക് ഒന്ന് അവസാനിപ്പിക്ക് ഡയറക്ടർ മാമ്മ.  പൂർണ്ണമായ കഥ ആസ്വദിക്കാം .

More in Malayalam

Trending

Recent

To Top