കമ്പിയില്ലാത്ത ഗിറ്റാറിനും സംഗീതം സൃഷ്ടിക്കാനാകുമെന്ന് പ്രണവ് എനിക്ക് പഠിപ്പിച്ചു തന്നു, പിറന്നാള്‍ ദിനത്തില്‍ പ്രണവിന് വ്യത്യസ്തമായ ആശംസകളുമായി അല്‍ഫോണ്‍സ് പുത്രന്

‘എന്റെ ഓഫീസില്‍ ഒരു കമ്പി പൊട്ടിയ ഗിറ്റാറുണ്ടായിരുന്നു. അത് ഇനി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് കരുതി ഞാനും മറ്റുള്ളവരും ആ ഗിറ്റാര്‍ ഒരു മൂലയ്ക്ക് വെച്ചിരിക്കുകയായിരുന്നു. ആ സമയത്ത് ഒരു സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് പ്രണവിനെ കാണണമെന്നുണ്ടായിരുന്നു.
സിജു വില്‍സണോ കൃഷ്ണ ശങ്കറോ ആരോ ഒരാള്‍ പ്രണവിനെ വിളിച്ചു. അദ്ദേഹം വന്നു. ഞങ്ങള്‍ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രണവ് ആ പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാന്‍ തുടങ്ങി. അതിമനോഹരമായിട്ടായിരുന്നു പ്രണവ് വായിച്ചത്.
ഒരു കമ്പിയില്ലാത്ത ഗിറ്റാറിനും സംഗീതം സൃഷ്ടിക്കാനാകുമെന്ന് പ്രണവ് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു. സൃഷ്ടാവാണ്, അല്ലാതെ ഉപകരണമല്ല സംഗീതം സൃഷ്ടിക്കുന്നതെന്ന് അന്ന് എനിക്ക് പ്രണവ് കാണിച്ചുതന്നു.
ഇത്രയും മനോഹരനായ ഒരു മനുഷ്യനെ സൃഷ്ടിച്ചതിന് മോഹന്‍ലാല്‍ സാറിനും സുചിത്ര മേമിനും ഒരുപാട് നന്ദി,’ അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കിലെഴുതി. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്ന പുതിയ ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്ററും അല്‍ഫോണ്‍സ് പുത്രന് പങ്കുവെച്ചിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....