തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മകളുടെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
കച്ചാ ബദാം എന്ന ഗാനമാണ് കുറച്ചുനാളായി ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡ്. സിനിമാതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കച്ചാ ബദാമിന് ചുവടുവച്ചത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയുടെ കച്ചാ ബദാം ആണ്. താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മകളുടെ വിഡിയോ പങ്കുവച്ചത്.
എന്റെ ലിറ്റില്‍ ബദാം അര്‍ഹ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. പജാമയില് വീട്ടില്‍ നിന്നുകൊണ്ടാണ് കുട്ടിത്താരത്തിന്റെ ഡാന്‍സ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഇതിനോടകം 36 ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. അച്ഛനെ പോലെ മകളും നല്ല ഡാന്‍സുകാരിയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...