Connect with us

ജനപ്രിയ സീരീസുകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്; നിരാശയോടെ ആരാധകര്‍

News

ജനപ്രിയ സീരീസുകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്; നിരാശയോടെ ആരാധകര്‍

ജനപ്രിയ സീരീസുകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ലിക്‌സ്; നിരാശയോടെ ആരാധകര്‍

നെറ്റ്ഫ്‌ലിക്‌സില്‍ ഇനി മുതല്‍ മാര്‍വലിന്റെ ടിവി ഷോകള്‍ ഉണ്ടാകില്ലെന്ന് വിവരം. ഡെയര്‍ഡെവിള്‍, ലൂക്ക് കേജ്, ജെസ്സീക്ക ജോണ്‍സ്, അയണ്‍ ഫിസ്റ്റ്, പണിഷര്‍, ദ് ഡിഫന്റേഴ്‌സ് തുടങ്ങിയ ഷോകളെല്ലാം നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിക്കുകയാണ്. ഫെബ്രുവരി 28ന് മാര്‍വല്‍ ഷോകളുടെ നെറ്റ്ഫ്‌ലിക്‌സ് ലൈസന്‍സ് അവസാനിക്കുന്നതിനാലാണ് ഷോകള്‍ പിന്‍വലിക്കുന്നത്.

മാര്‍ച്ച് 1 മുതല്‍ ഇതിന്റെ സംപ്രേഷണം നെറ്റ്ഫ്‌ലിക്‌സ് നിര്‍ത്തും. വാട്ട്‌സ് ഓണ്‍ നെറ്റ്ഫ്‌ലിക്‌സ് എന്ന വെബ്‌സൈറ്റിലാണ് മാര്‍വല്‍ സീരീസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആദ്യം വന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പിന്‍വലിക്കുന്നതോടെ ഷോകള്‍ എവിടെ എത്തുമെന്ന് ഡിസ്‌നി വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ ഡിസ്‌നിയുടെ സ്വന്തം സ്ട്രീമിംഗ് സേവനങ്ങളിലൊന്നായ ഡിസ്‌നി പ്ലസ് അല്ലെങ്കില്‍ ഹുലു എന്നിവയില്‍ ഇത് വന്നേക്കും എന്നാണ് വിലയിരുത്തല്‍. ലൈസന്‍സ് ഫെബ്രുവരി 28-ന് അവസാനിക്കുമെന്നും അവകാശങ്ങള്‍ ഡിസ്‌നിക്ക് തിരികെ ലഭിച്ചിട്ടുണ്ടെന്നും നെറ്റ്ഫ്‌ളിക്‌സിന്റെയും ഡിസിനിയുടെയും വക്താക്കള്‍ സ്ഥിരീകരിച്ചു.

മുന്‍പും നെറ്റ്ഫ്‌ലിക്‌സ് മാര്‍വല്‍ ഷോകള്‍ റദ്ദാക്കിയിരുന്നു. അക്കാലത്ത്, മാര്‍വലിന്റെ മാതൃ കമ്ബനിയായ ഡിസ്‌നി അതിന്റെ ഡിസ്‌നി + സ്ട്രീമിംഗ് സേവനം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് കരുതപ്പെട്ടിരുന്നത്. 2012 മുതലുള്ള നെറ്റ്ഫ്‌ലിക്‌സ് മാര്‍വല്‍ പങ്കാളിത്തത്തിനാണ് അവസാനമാവുന്നത്. ഡെയര്‍ഡെവിള്‍ ആണ് നെറ്റ്ഫ്‌ലിക്‌സില്‍ ആദ്യമായി പ്രദര്‍ശനമാരംഭിച്ച മാര്‍വല്‍ ഷോ.

More in News

Trending

Recent

To Top