News
‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്നു’; സന്തോഷവാര്‍ത്ത പങ്കുവെച്ച് അല്ലു അര്ജുന്
‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്നു’; സന്തോഷവാര്‍ത്ത പങ്കുവെച്ച് അല്ലു അര്ജുന്
തെന്നിന്ത്യയിലാകെ ആരാധകരുള്ള തെലുങ്ക് താരമാണ് അല്ലു അര്ജുന്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അല്ലു അര്ജുന് സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും മറ്റ് വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്.
താരത്തിന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് അദ്ദേഹം പങ്കുവെച്ചത്. ശാകുന്തളം എന്ന ചിത്രത്തിലാണ് അല്ലു അര്‍ഹ അഭിനയിക്കുക. മകള്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷം അല്ലു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
‘അല്ലു കുടുംബത്തിലെ നാലാം തലമുറയില്‍ നിന്നൊരാള്‍ അഭിനയ രംഗത്തേക്ക് എത്തുന്ന നിമിഷം അഭിമാനപൂര്‍വ്വം അറിയിക്കുന്നു. അല്ലു അര്‍ഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയാണ്. എന്റെ മകള്‍ക്ക് ഈ അവസരം നല്കിയ ഗുണശേഖറിന് നന്ദി’, എന്ന് അല്ലു അര്ജുന് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു.
രുദ്രമാദേവിയുടെ സംവിധായകന് ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഭരത രാജകുമാരിയായാണ് അല്ലു അര്‍ഹ അഭിനയിക്കുക.
സാമന്തയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് ദേവ് മോഹനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അദിതി ബാലന്, മോഹന്‍ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
https://youtu.be/bIoCBg2lLF4
