Malayalam
ചിത്രം ഇനിയും മുന്നോട്ട് പോകാനുണ്ട്, സഹായം അഭ്യര്‍ത്ഥിക്കുന്നു, കൂടെ നില്‍ക്കണം; വീണ്ടും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍
ചിത്രം ഇനിയും മുന്നോട്ട് പോകാനുണ്ട്, സഹായം അഭ്യര്‍ത്ഥിക്കുന്നു, കൂടെ നില്‍ക്കണം; വീണ്ടും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍
സംവിധായകന് അലി അക്ബര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘1921 പുഴ മതല്‍ പുഴ വരെ’. ഇപ്പോഴിതാ ചിത്രത്തിനായി വീണ്ടും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുകയാണ് അലി അക്ബര്‍. മമധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘1921 പുഴ മതല്‍ പുഴ വരെ’ എന്ന ചിത്രം ഇനിയും മുന്നോട്ട് പോകാനുണ്ട്, സഹായം അഭ്യര്‍ത്ഥിക്കുന്നു. കൂടെ നില്‍ക്കണമെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
‘തിരക്കിലാണ്. തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം. സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്. കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ’.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി ‘1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം ഒരുക്കുന്ന കാര്യം സാമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇതിനു പിന്നാലെ ആദ്യഘട്ടത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരു കോടി മതിയെന്നും സംവിധായകന് പറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രമുഖാരാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുക്കണമെന്നും പറഞ്ഞ് ആണ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്.
