സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന് അലി അക്ബര്‍. പത്തുകോടി കൊടുത്തു കൊണ്ടു വരാന്‍ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാന്‍, സാമാന്യ യുക്തിയുള്ളവര്‍ക്ക് സാധിക്കുമോയെന്നാണ് അലി അക്ബര്‍ ചോദിക്കുന്നത്.
അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
സ്വന്തം കുഴലില്‍ സ്വര്‍ണ്ണം കടത്തുന്നവരും, കുഴല്‍ പണക്കാരും, കുഴലൂത്തുകാരും, സ്വര്‍ണ്ണം കടത്തുകാരും ഖുര്‍ആന്‍ കടത്തിനെ ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി കുഴല്‍ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാല്‍ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല. തെളിയിക്കാന്‍ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ.
തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഇടതു പക്ഷം ചെയ്യുമ്പോലെ ഫയല്‍ കത്തിക്കയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയ്യാറാവില്ല, എന്നാണെന്റെ വിശ്വാസം. അന്വേഷണത്തിന് തീര്‍പ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ. പത്തുകോടി കൊടുത്തുകൊണ്ടുവരാന്‍ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാന്‍,സാമാന്യ യുക്തിയുള്ളവര്‍ക്ക് സാധിക്കുമോ. ഞങ്ങളാരും ഒളിച്ചോടുന്നവരല്ല. സുടാപ്പി കമ്മികള്‍ തല്ക്കാലം ക്ഷമിക്കുക.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...