ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ നടിയും മോഡലുമായ മീര മിഥുനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടിയുടെ വിവാദ പരാമര്‍ശം.
ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും പിന്നോക്ക വിഭാഗങ്ങളായിരിക്കും എന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നുമായിരുന്നു നടിയുടെ പരാമര്‍ശം.
നിമിഷ നേരം കൊണ്ടാണ് നടിയുടെ വീഡിയോ വൈറലായി മാറിയത്. ഇതേ തുടര്‍ന്ന് വിടുതലൈ ശിറുതൈകള്‍ കക്ഷി നേതാവ് വണ്ണിയരസു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിയെ അറസ്റ്റ് ചെയ്തത്.
എസ് സി- എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് നടത്തിയത്. നടിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അറസ്റ്റ് ചെയ്യാന്‍ വരുമ്പോള്‍ നടി അലറിക്കരയുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം. കേരളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...