Malayalam
‘എന്റെ കല്യാണം അല്ല’; വിവാഹ വേഷത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
‘എന്റെ കല്യാണം അല്ല’; വിവാഹ വേഷത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് സോഷയ്ല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
കല്യാണ വേഷത്തിലാണ് അനുമോള്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്റെ കല്യാണം അല്ല എന്ന് അനുമോള്‍ ഫോട്ടോയിലെ ക്യാപ്ഷനില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം,
ടായ എന്ന സംസ്‌കൃത സിനിമയാണ് അനുമോളുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. ഇഷ്ടി എന്ന സംസ്‌കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്തത്. നെടുമുടു വേണുവും ടായയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഇതിന്റെ ചിത്രങ്ങളും താരം മുമ്പ് പങ്കുവെച്ചിരുന്നു.
നെടുമുടി വേണു പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്നാണ് അനുമോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പറഞ്ഞത്. എനിക്ക് കിട്ടിയ ഒരു സുവര്‍ണാവസരമാണ് തയ എന്ന സിനിമ. സത്യസന്ധനായ നടനാണ് നെടുമുടി വേണു സര്‍. അദ്ദേഹത്തിന്റെ അഭിനയ പാടവവും അനുഭവങ്ങളും പരിധികള്‍ക്കപ്പുറമാണ്. അതൊക്കെയും അദ്ദേഹം സെറ്റില്‍ ഞങ്ങള്‍ എല്ലാവരുമായും പങ്കുവെയ്ക്കും. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ വേണ്ടി വേണു സര്‍ എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ എന്റെ ഭാഗങ്ങള്‍ അഭിനയിച്ചും അദ്ദേഹം കാണിച്ചു തരുമായിരുന്നു.
സ്ത്രീ ശരീരഭാഷ എങ്ങിനെ സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കണം എന്നൊക്കെ വേണു സര്‍ പറഞ്ഞു തന്നിട്ടുണ്ട്. നില്‍ക്കുമ്പോഴോ നടക്കുമ്പോഴും കൈകാലുകള്‍ എങ്ങോട്ട് പോവണം എന്ന് പറഞ്ഞു തരും. കണ്ണിന്റെ നോട്ടവും അതിലെ ഭാവങ്ങളെ കുറിച്ചു പോലും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഭിനേതാവാണ് നെടുമുടി വേണു. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ പോലൊരു മുതിര്‍ന്ന നടനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് താരം പറയുന്നു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയില്‍ ചൂഷണം നടക്കുന്നു എന്ന ആരോപണത്തില്‍ പ്രതികരണവുമായി അനുമോള്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഒരു ചാനല്‍ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല എന്നും, സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ലെന്നും അനുമോള്‍ പറഞ്ഞു.
‘സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല.
പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം’എന്നും അനുമോള്‍ പറഞ്ഞിരുന്നു.
