Connect with us

ജൂനിയര്‍ ചീരുവിനെ കാണാനെത്തി ഇന്ദ്രജിത്ത്; വൈറലായി ചിത്രങ്ങള്‍

Malayalam

ജൂനിയര്‍ ചീരുവിനെ കാണാനെത്തി ഇന്ദ്രജിത്ത്; വൈറലായി ചിത്രങ്ങള്‍

ജൂനിയര്‍ ചീരുവിനെ കാണാനെത്തി ഇന്ദ്രജിത്ത്; വൈറലായി ചിത്രങ്ങള്‍

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നേഘ്‌ന രാജ്. നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. കഴിഞ്ഞ വര്‍ഷമാണ് താരത്തിന്റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ മരണപ്പെടുന്നത്. അന്ന് താരം ഗര്‍ഭിണിയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് താരം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തത്. ധ്രുവ് സര്‍ജ കുഞ്ഞിനെ കൈകളിലേറ്റുവാങ്ങുന്ന ചിത്രമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഇന്ദ്രജിത്ത് ജൂനിയര്‍ ചിരുവിനെ കാണാനെത്തിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇന്ദ്രൂ, ഒരുപാട് കാലങ്ങള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും കണ്ടു. ജൂനിയര്‍ ചിരുവിന് നിങ്ങളുടെ കൂട്ട് ഇഷ്ടമായി. വൈകാതെ തന്നെ പൂര്‍ണിമയേയും കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മേഘ്ന രാജ് കുറിച്ചത്.

ബെംഗളൂരുവിലെ മേഘ്നയുടെ വീട്ടിലെത്തിയാണ് ഇന്ദ്രജിത്ത് അമ്മയേയും മകനേയും കണ്ടത്. മേഘ്നയുടെ മാതാപിതാക്കളും ചിത്രങ്ങളിലുണ്ട്. ഹേയ് മെഹു, നമ്മുടെ കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. നല്ല ഭക്ഷണമാണ് എനിക്ക് സമ്മാനിച്ചത്. മേഘ്നയുടെ മാതാപിതാക്കള്‍ക്കും ജൂനിയര്‍ ചിരുവിനും സ്നേഹമെന്നുമായിരുന്നു ഇന്ദ്രജിത്ത് കുറിച്ചത്.

കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു മേഘ്‌ന ഗര്‍ഭിണിയായിരിക്കെ നടന്‍ അന്തരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ക്കകമായിരുന്നു നടന്റെ വിയോഗം. പത്ത് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് സര്‍ജ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിക്കുന്നത്.

More in Malayalam

Trending

Recent

To Top