സ്ത്രീശാക്തീകരണം കാണിക്കുന്നതിനായി മാത്രം സിനിമകളെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. വനിതാദിനത്തില്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പരാമര്‍ശം.
‘സ്ത്രീശാക്തീകരണം കാണിക്കുന്നതിനുവേണ്ടി രണ്ട് സിനിമ പെട്ടെന്നെടുക്കുക, എന്നിട്ട് പരമാവധി പി.ആര്. ചെയ്യുക. അതുകൊണ്ടൊന്നും കാര്യമില്ല. സ്വാഭാവികമായി അത്തരം സിനിമകള്‍ വരണം. അതിന് തുടര്‍ച്ച വേണം. മലയാളത്തിലാണ് അത് ഏറ്റവും കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴിറങ്ങിയിട്ടുള്ള ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ നോക്കൂ. നിങ്ങള്‍ നേരത്തേ പറഞ്ഞ സിനിമകളെക്കാളൊക്കെ മുകളിലാണത്,’ എന്നും പാര്‍വതി പറഞ്ഞു.
‘കേരളത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ ചരിത്രം തന്നെ ഭിന്നമാണ്. സിനിമയിലും സാഹിത്യത്തിലുമെല്ലാം അതാണ് പ്രതിഫലിക്കുക. നമ്മുടെ സിനിമകളും സാഹിത്യവുമെല്ലാം കൂടുതല്‍ പൊളിറ്റിക്കലാണ്, ആഴത്തിലുള്ളതാണ്. ഉള്ളിലേക്ക് നോക്കുന്ന രീതിയിലുള്ള സാഹിത്യമാണ് നമ്മുടേത്. ആത്മവിമര്‍ശനത്തിന്റെ അംശങ്ങള്‍ അതിലുണ്ട്. അതൊക്കെ സിനിമയിലും പ്രതിഫലിക്കുന്നു,’ പാര്‍വതി പറയുന്നു.
പാര്‍വതിയും മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്ന പുഴുവാണ് ഇനി പാര്‍വതിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വനിതാദിനത്തിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ പോസ്റ്റര്‍ പങ്കുവെച്ചാണ് മമ്മൂട്ടി വനിതാ ദിനാശംസകള്‍ അറിയിച്ചത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...