Connect with us

‘വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയി ബാല്യം’; വനിതാ ദിന ആശംസ അറിയിച്ച മോഹന്‍ലാലിനെ ട്രോളി സോഷ്യല്‍ മീഡിയ

Malayalam

ലോകമെമ്പാടുമുള്ളവര്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോള്‍ മനുസ്മൃതിയിലെ വരികള്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്റെ ആശംസാ സന്ദേശം. തുടര്‍ന്ന് വിമര്‍ശനങ്ങളും ട്രോളുകളും വന്നിരിക്കുകയാണ് താരത്തിനെതിരെ.

യത്ര നാര്യസ്തു പൂജ്യന്തേരമന്തേ
തത്ര ദേവതാഃ യത്രൈ
താസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ,’

എന്ന വരികളാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്ത് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല എന്നാണ് ഈ വരികളുടെ അര്‍ത്ഥം.

വനിതാദിനത്തില്‍ സ്ത്രീകളെ അഭിനന്ദിക്കാന്‍ മനുസ്മൃതിയിലെ വരികള്‍ തന്നെ കടമെടുത്തത്തിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കരുതെന്നും പുരുഷനാല്‍ നിയന്ത്രിക്കപ്പെടേണ്ടവളാണ് സ്ത്രീയെന്നും തുടങ്ങിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് മനുസ്മൃതിയെന്നും ചിലര്‍ കമന്റിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേതെന്നും മനുസ്മൃതി പോലൊരു സ്ത്രീ/മനുഷ്യ വിരുദ്ധ പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ് ഇട്ടാല്‍ തീരുന്നതല്ല ഇവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നമെന്നുമായിരുന്നു മറ്റൊരു കമന്റ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top