Malayalam
ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലും ഉണ്ടോ ശരീരത്തില്‍? സായി പല്ലവിയോട് ചോദ്യവുമായി ഐശ്വര്യ ലക്ഷ്മി
ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലും ഉണ്ടോ ശരീരത്തില്‍? സായി പല്ലവിയോട് ചോദ്യവുമായി ഐശ്വര്യ ലക്ഷ്മി
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് വന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് സായി പല്ലവി. മലയാളത്തിലൂടെ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യ മുഴുവന്‍ തിരക്കുള്ള നടിയായി താരം മാറിയിരിക്കുകയാണ്. കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ താരത്തിന്. ഇക്കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു.
ഇതിന് പിന്നാലെ ഗാനം ആരാധകര്‍ ഏറ്റെടുക്കുകയുണ്ടായി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അടക്കം താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മലയാളികളുടെ ഇഷ്ട താരമായ ഐശ്വര്യ ലക്ഷ്മിയും ഈ കൂട്ടത്തില്‍ ഉണ്ട്. ഐശ്വര്യ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സായി പല്ലവിയുടെ ഗാനം ഷെയര്‍ ചെയ്തുകൊണ്ടാണ് ഐശ്വര്യ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്. സായി, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലും ഉണ്ടോ ശരീരത്തില്‍?? എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഇന്നലെ മുതല്‍ ഞാന്‍ ആ പാട്ടും മൂളി നടക്കുകയാണ്. എന്നെയും ഈ സ്റ്റെപ്പുകള്‍ പഠിപ്പിക്കാമോ? ഐശ്വര്യ ചോദിച്ചു.
തൊട്ടുപിറകെ മറുപടിയുമായി സായ് പല്ലവിയും രംഗത്തെത്തി. ഒരുപാട് നന്ദി. ഇനി കാണുമ്പോള്‍ നമ്മള്‍ക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ച് കളിക്കാം, എന്നാണ് താരം നല്കിയ മറുപടി. തന്റെ പുതിയ തെലുഗു ചിത്രത്തിന്റെ തിരക്കിലാണ് ഐശ്വര്യ ഇപ്പോള്‍. ഗോഡ്സെ എന്നാണ് ചിത്രത്തിന്റെ പേര്.
