Connect with us

കഴിവിനെ മറന്നുള്ള ക്യാപ്റ്റൻസി തിരഞ്ഞെടുപ്പ്!

Malayalam

കഴിവിനെ മറന്നുള്ള ക്യാപ്റ്റൻസി തിരഞ്ഞെടുപ്പ്!

കഴിവിനെ മറന്നുള്ള ക്യാപ്റ്റൻസി തിരഞ്ഞെടുപ്പ്!

ബിഗ് ബോസ് മൂന്നാം പതിപ്പിൽ ആദ്യ ഒരാഴ്ച പോലെയേ ആയിരുന്നില്ല പിന്നീട് നടന്നത്. ഇത്തവത്തെ ഓരോ ടാസ്‌കും വളരെ രസകരമായിട്ടുള്ളതായിരുന്നു. എന്നാൽ ആദ്യ ഫിസിക്കൽ വീക്കിലി ടാസ്കിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകുന്നതായിരുന്നു കണ്ടത് . പിന്നാലെ ടാസ്ക് തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിയിരുന്നു.

ഫിസിക്കൽ ടാസ്കിൽ പറഞ്ഞത് പ്രകാരം ടാസ്ക് നന്നായി ചെയ്യുന്ന, അതിൽ കൂടുതൽ രത്നങ്ങൾ ശേഖരിക്കുന്ന ആളെ ക്യാപ്റ്റനാക്കും എന്നായിരുന്നു. എന്നാൽ ടാസ്ക് ഉപേക്ഷിച്ചതോടെ ക്യാപ്റ്റസിയുടെ കാര്യത്തിൽ വലിയ ഒരു ചോദ്യചിഹ്നം വീഴുകയായിരുന്നു. ക്യാപ്റ്റൻസി മാത്രമല്ല അനിശ്ചിതത്വത്തിലായത്, ഒപ്പം ലക്ഷ്വറി ബജറ്റും മത്സരാർത്ഥികൾക്ക് നഷ്ടമായി. അതിൽ ഭാഗ്യലക്ഷ്മിയ്ക്ക് ഇടയിലൊക്കെ ചെറിയ മുറുമുറുപ്പുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഇതിന് പരിഹാരമായി ബിഗ് ബോസ് മറ്റൊരു ടാസ്‌കും കൊടുക്കുകയുണ്ടായി. ടാസ്ക് കൊടുത്തത് ലക്ഷ്വറി ബജറ്റ് നേടാനായിരുന്നു. അതിനായി റംസാനും ഭാനുവും മണിക്കുട്ടനുമായിരുന്നു പോയിരുന്നത്. എന്നാൽ നല്ലരീതിയിൽ ആ ടാസ്ക് പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല.

പിന്നാലെയാണ് ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള മൂന്നുപേരെ തെരഞ്ഞെടുക്കാൻ മത്സരാർത്ഥികളോടു തന്നെ പറഞ്ഞത്. ഓരോരുത്തരായി ക്യാപ്റ്റൻസി ടാസ്കിലേക്കുള്ള നോമിനേഷൻ പറഞ്ഞു തുടങ്ങിയത്. നോബിക്കായിരുന്നു ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

അനൂപ്, കിടിൻ ഫിറോസ്, റംസാൻ എന്നിവരെയാണ് സന്ധ്യ നോമിനേറ്റ് ചെയ്തത്. കിടിലൻ ഫിറോസ് ഫിറോസ്, സായ് വിഷ്ണു, നോബി, അനൂപ് എന്നിവരെയും, നോബി, അനൂപ്, സന്ധ്യ, എന്നിവരെ ഡിംപലും, കിടിലം ഫിറോസ്,സന്ധ്യ, അനൂപ്, എന്നിവരെ സൂര്യ തെരഞ്ഞെടുത്തു. ഫിറോസ്, നോബി, അനൂപ്, അഡോണി എന്നിവരെയും മണിക്കുട്ടൻ- അഡോണി, ഫിറോസ്-സജിന- അനൂപ് എന്നിവരെയും തെരഞ്ഞെടുത്തു.

നോബി തെരഞ്ഞെടുത്തത് കിടിലം ഫിറോസ്, അനൂപ്, റംസാൻ എന്നിവരെയാണ്. അഡോണി, അനൂപ്, നോബി എന്നിവരെയാണ് മജിസിയ തെരഞ്ഞെടുത്തത്. റംസാൻ തെരഞ്ഞെടുത്തത് അഡോണി, ഫിറോസ്, നോബി എന്നിവരെയാണ്. രമ്യ തെരഞ്ഞെടുത്ത് നോബി, റംസാൻ, അനൂപ് എന്നിവരെയാണ്. ഏഞ്ചൽ തെരഞ്ഞെടുത്തത് നോബി,കിടിലൻ ഫിറോസ്, അഡോണി എന്നിവരെയാണ്.

നോബി, ഫിറോസ്,അഡോണി എന്നിവരെയാണ് അനൂപ് തെരഞ്ഞെടുത്തത്. നോബി, അഡോണി, ഫിറോസ് എന്നിവരെയാണ് ഭാഗ്യലക്ഷ്മിയും മിഷേലും തെരഞ്ഞെടുത്തത്. നോബി, ഫിറോസ്, അഡോണി എന്നിവരെയാണ് റിതു തെരഞ്ഞെടുത്തത്. ഇതോടെ ഫിറോസ്, നോബി, അഡോണി എന്നിവരാണ് കൂടുതൽ വോട്ടുകളുമായി ക്യാപ്റ്റൻസി ടാസ്കിലേക്ക് തെരഞ്ഞെടുത്തത്.

ഉപേക്ഷിക്കുകയുണ്ടായ ഫിസിക്കൽ ടാസ്കിൽ നന്നായി മത്സരം കാഴ്ചവെച്ചവരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നിർദ്ദേശിച്ചത്. എന്നാൽ, കഴിഞ്ഞ സീസണിലൊക്കെ ഉള്ളപോലെ എല്ലാവരും അവർക്കിഷ്ടമുള്ളവരെ നിർദ്ദേശിക്കുകയാണ് ചെയ്തത്. ഇതിൽ അനൂപിന്റെ പേര് പറയാത്തതിൽ മണിക്കുട്ടൻ അവിടെ തുറന്നു സംസാരിക്കുന്നുണ്ട്.

റിതുവിനോടും മണിക്കുട്ടൻ അതിനെതിരെ പറയുകയുണ്ടായി. അനൂപ് തന്നെയായിരുന്നു ഫിസിക്കൽ ടാസ്കിൽ നന്നായി മത്സരം കാഴ്ച വെച്ചത്. തുടർന്ന് റിതു പേര് നിർദ്ദേശിക്കാതിരുന്നതിന്റെ പേരിൽ അനൂപിനോട് സോറി പറയുകയും ചെയ്യുന്നുണ്ട്. കിടിലം ഫിറോസ്, നോബി, അഡോണി എന്നിവരിൽ നിന്നും ആര് ക്യാപ്റ്റനാകും എന്നാണ് ബിഗ് ബോസ് ഹൗസും പ്രേക്ഷകരും ഉറ്റു നോക്കുന്നത്.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top