Malayalam
വിവാഹത്തിന് തയ്യാറെടുത്ത് താരസുന്ദരി തമന്ന; വിവാഹം രാജസ്ഥാനിലെ ആഡംബര കൊട്ടാരത്തില്‍ നിന്ന്
വിവാഹത്തിന് തയ്യാറെടുത്ത് താരസുന്ദരി തമന്ന; വിവാഹം രാജസ്ഥാനിലെ ആഡംബര കൊട്ടാരത്തില്‍ നിന്ന്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരങ്ങളിലൊരാളാണ് തമന്ന. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ തമന്ന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വിവാഹ വിശേഷങ്ങളാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാവിഷയം. ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരം വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ എല്ലാം തന്നെ ഇതിനോടകം വൈറലായിരിക്കുകയാണ്.
രാജസ്ഥാനിലെ ഒരു കൊട്ടാരത്തില്‍ നിന്നും ആണ് വിവാഹം. അത്യന്തം ആര്‍ഭാടം നിറഞ്ഞ കൊട്ടാരം ആണ് ഇത്. മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വാടകയുള്ള കൊട്ടാരത്തില്‍ നിന്നും ആയിരിക്കും വിവാഹം നടക്കുന്നത്. അപ്പോള്‍ വിവാഹ ചിലവുകള്‍ എല്ലാം കഴിയുമ്പോള്‍ കോടികള്‍ കടക്കും എന്നത് ഉറപ്പാണ്. താരം തന്നെയാണ് ഈ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്.
അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്. കല്യാണത്തിന് വേണ്ടി അതിഗംഭീര ഒരുക്കങ്ങളാണ് താരം നടത്തിയിരിക്കുന്നത് എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്പോള്‍ സിനിമയില്‍ നിന്നും താല്‍ക്കാലിക അവധി എടുത്തിരിക്കുകയാണ് താരം. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 66 എന്ന ചിത്രത്തില്‍ തമന്ന നായിക ആയേക്കും എന്ന തരത്തില്‍ അഭ്യുഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഇത്.
തന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് വേണ്ടിയാണ് താരമിപ്പോള്‍ ജയ്പൂരില്‍ ഉള്ളത്. ഒഹാലിയ തന്‍വീര്‍ ഖാന് എന്നാണ് സുഹൃത്തിന്റെ പേര്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. അടുത്ത ദിവസങ്ങളില്‍ ആയിട്ടായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും ധാരാളം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പുറത്തു വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.