Connect with us

ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്, പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തമന്ന

News

രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്നു പോകുമ്പോള്‍ എല്ലാവരും ഏറെ ദുരിതത്തിലൂടെയാണ് കടന്നു പോകുന്നത്. സിനിമാ മേഖലയില്‍ ഉളളവരുള്‍പ്പെടെ എല്ലാവരും പലവിധത്തിലുള്ള മാനസികാവസ്ഥയിലൂടെയും വിഷമതകളിലൂടെയുമാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും ചിലര്‍ മാനസികാവസ്ഥ പലപ്പോഴും മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് പറയുകയാണ് തമന്ന ഇപ്പോള്‍.

കൊവിഡ് സമയത്ത് താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക തരം സമ്മര്‍ദ്ദമാണുള്ളത്. പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ എന്തിനാണ് ഞാന്‍ അത് എല്ലാവരെയും അറിയിക്കുന്നത്്.

പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്. സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല’ എന്നും തമന്ന പറയുന്നു.

ഈ സാഹചര്യത്തില്‍ നിരവധി താരങ്ങളാണ് സഹായവുമായി മുന്നോട്ട് എത്തിയത്. അതെല്ലാം തന്നെ വാര്‍ത്തയുമായിരുന്നു. എന്നാല്‍ ചില താരങ്ങള്‍ മുന്നോട്ട വരാത്തതിനെ ചൊല്ലി പല ട്രോളുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇതെല്ലാം കാരണം തന്നെ താരങ്ങള്‍ ഒരു പ്രത്യേക സമ്മര്‍ദ്ദത്തിലൂടെയാണ് കൊവിഡ് സമയത്ത് കടന്ന് പോകുന്നതെന്നാണ തമന്ന പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തിലായിരുന്നു തമന്ന ഇതേ കുറിച്ച് പറഞ്ഞത്.

More in News

Trending