Connect with us

ദിലീപുമായുള്ള ആ അവസരം നഷ്ടപ്പെടുത്തിയില്‍ ഇപ്പോഴും ദുഃഖമുണ്ടെന്ന് തമന്ന

Malayalam

ദിലീപുമായുള്ള ആ അവസരം നഷ്ടപ്പെടുത്തിയില്‍ ഇപ്പോഴും ദുഃഖമുണ്ടെന്ന് തമന്ന

ദിലീപുമായുള്ള ആ അവസരം നഷ്ടപ്പെടുത്തിയില്‍ ഇപ്പോഴും ദുഃഖമുണ്ടെന്ന് തമന്ന

മലയാള താരങ്ങള്‍ക്ക് പുറമേ അന്യഭാഷ താരങ്ങള്‍ക്കും വലിയ സ്വീകാര്യത നല്‍കാറുള്ള ഇന്‍ഡട്രിയാണ് മലയാളം സിനിമാ ഇന്‍ഡസ്ട്രി. ഒത്തിരി പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തും പരീക്ഷണ ചിത്രമൊരുക്കിയും മലയാളം ഇന്‍ഡസ്്ട്രി ഇന്ത്യന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കാറുണ്ട്. ബിഗ് ബജറ്റിലും ലോ ബജറ്റിലുമൊക്കെ നൂറു കണക്കിന് സിനിമകളാണ് ഓരോ വര്‍ഷവും മലയാളത്തില്‍ നിന്നും റിലീസ് ചെയ്യപ്പെടുന്നത്. അന്യഭാഷ താരങ്ങളും ഇപ്പോള്‍ സജീവമായി അഭിനയിക്കാനെത്താറുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് പറയുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും കാള്‍ഷീറ്റ് ഇല്ലാത്തത് കൊണ്ടാണ് അത് വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നതെന്നും അത് വലിയ നഷ്ടമായി പോയെന്നും പറയുകയാണ് തമന്ന ഇപ്പോള്‍.

ചില മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ തനിക്ക് വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ സിനിമ ഒഴിവാക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഃഖം ഉണ്ടെന്നും തമന്ന പറയുന്നു. കൊവിഡിന് തൊട്ട് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ചിത്രത്തിന് വേണ്ടി തന്നെ വിളിച്ചിരുന്നു. അതിന്റെ ചര്‍ച്ചകള്‍ എല്ലാം നടക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 വന്ന് ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാവുന്നത്. അതോടെ എല്ലാം താറുമാറായി. ഇനിയും നല്ല കഥാപാത്രവും സംവിധായകനുമൊക്കെ ഒത്തു വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും. അതെന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്.

മലയാളത്തിലെ ഇപ്പോഴത്തെ പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് സുരേഷ് ഗോപി തുടങ്ങിയവരും യുവതലമുറയിലെ നായകന്മാരായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ എന്നിങ്ങനെയുള്ള താരങ്ങളുടെയൊക്കെ കൂടെ അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ നല്ല കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രധാന്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. അതുകൊണ്ട് തന്നെ നല്ല അവസരം വരാന്‍ കാത്തിരിക്കുകയാണ് താനെന്നും തമന്ന പറയുന്നു.

തമിഴിലും തെലുങ്കിലും സജീവമായി അഭിനയിക്കുന്ന തമന്ന മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നതിന് അനുസരിച്ച് അഭിനയിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും നായകന്‍മാരുടെ താരമൂല്യം അളന്ന് താന്‍ ഒരു സിനിമയും ഒഴിവാക്കിയിട്ടില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞിരുന്നു. എഫ് 2 എന്ന സിനിമയില്‍ ഗ്ലാമറസായ വേഷമാണ് ചെയ്തത്. ഒരു പടി മുന്നോട്ട് നീങ്ങി ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് സൈറയില്‍ ശരിക്കും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചു. ‘ഹോട്ട് സീനുകള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് അത്തരം സീനുകളും സിനിമകളുമാണ് ഇന്‍ഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു വെന്നും തമന്ന പറഞ്ഞിരുന്നു.

More in Malayalam

Trending