Actress
‘ഓർമ നഷ്ടമാവുന്നു, ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തമന്ന, നടിയുടെ ട്വീറ്റ് പുതിയ വാർത്തകൾക്ക് വഴിയൊരുക്കുന്നു
‘ഓർമ നഷ്ടമാവുന്നു, ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തമന്ന, നടിയുടെ ട്വീറ്റ് പുതിയ വാർത്തകൾക്ക് വഴിയൊരുക്കുന്നു
നടി തമന്നയുടെ ട്വീറ്റ് സോഷ്യൽ ആരാധകർക്കിടയിൽ വൈറലാകുന്നു. തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ചാണ് തമന്ന പറയുന്നത്. ഓർമ നഷ്ടമാവുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് തമന്ന ട്വീറ്റ് ചെയ്തത്. മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇതിന് പുറമേ നിരവധി ചോദ്യങ്ങൾക്കും അവർ ഉത്തരം നൽകിയിട്ടുണ്ട്.
നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണമായി ജീവിക്കുകയും ചെയ്യുക. ഇതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമ്മന്ന ട്വീറ്റ് ചെയ്തു. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വാർത്തകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതിൽ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തമന്ന തിരഞ്ഞെടുത്തത്. കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിനെ മാജിക്കൽ എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
നിരവധി തെലുങ്ക്, തമിഴ്, ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നടിയാണ് തമന്ന. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവിൽ പുറത്തുവന്നത്.