Connect with us

”ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു, ”; വൈറലായി വിഷ്ണു പങ്കുവെച്ച കുറിപ്പ്

Malayalam

”ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു, ”; വൈറലായി വിഷ്ണു പങ്കുവെച്ച കുറിപ്പ്

”ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു, ”; വൈറലായി വിഷ്ണു പങ്കുവെച്ച കുറിപ്പ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം നടത്തി. ചിത്രം സൂപ്പര്‍ഹിറ്റാ ആയിരുന്നു. നാദിര്‍ഷ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിഷ്ണവും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. വിഷ്ണുവിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ആയിരുന്നു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞത്. ഐശ്വര്യ ആണ് നടന്റെ ഭാര്യ.

ഇപ്പോള്‍ മകനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച പുതിയ പോസ്റ്റും സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി മാറിയിരിക്കുകയാണ്. താരം മാധവ് എന്നാണ് മകന് നല്‍കിയിരിക്കുന്ന പേര്. മകന്റെ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് വിഷ്ണു. ”ഞാനും എന്റെ മോനും. നല്ലയിനം ക്യാപ്ഷനുകള്‍ ക്ഷണിക്കുന്നു, ”എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിക്കുന്നത്.

രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അപ്പന്റെ നോട്ടം അതുപോലെ തന്നെ കിട്ടിയിട്ടുണ്ടല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ബിഗ് ബ്രദറാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ അഭിനയിച്ചത്.

മൂന്ന് സിനിമകള്‍ക്ക് വേണ്ടി വിഷ്ണുവും ബിബിനും തിരക്കഥ ഒരുക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് പുറമെ അമര്‍ അക്ബര്‍ അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥയും ഇവരാണ് ഒരുക്കിയത്. ബിബിന്‍ ജോര്‍ജും അഭിനയത്തില്‍ സജീവമാണ് ഇപ്പോള്‍.

More in Malayalam

Trending

Recent

To Top