Connect with us

എന്ത് ചോദ്യമാണിത്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? അറപ്പ് മാത്രമാണ് തോന്നുന്നത്,’ തപ്സി

Malayalam

എന്ത് ചോദ്യമാണിത്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? അറപ്പ് മാത്രമാണ് തോന്നുന്നത്,’ തപ്സി

എന്ത് ചോദ്യമാണിത്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? അറപ്പ് മാത്രമാണ് തോന്നുന്നത്,’ തപ്സി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റില്‍ നിന്ന് തനിക്ക് സംരക്ഷണം വേണമെന്ന ആവശ്യവുമായി കോടതിയെ പ്രതിയോട്, പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്നുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചോദ്യം കഴിഞ്ഞ ദിവസം ഏറെ വിവാദമായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ എസ്.എ. ബോബ്ഡെയാണ് പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോ എന്ന് ചോദിക്കുകയുണ്ടായത്. നിരവധി പേരാണ് ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇതിനെതിരെ രൂക്ഷ വിമര്‍ശനം അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി തപ്സി പന്നു. ‘ആ പെണ്‍കുട്ടിയോട് ഈ ചോദ്യം ആരെങ്കിലും ചോദിച്ചിരുന്നോ, തന്നെ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ അവള്‍ക്ക് ആഗ്രഹമുണ്ടോയെന്ന്? എന്ത് ചോദ്യമാണിത്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? ഇതിനോട് അറപ്പ് മാത്രമാണ് തോന്നുന്നത്,’ തപ്സി ട്വീറ്റ് ചെയ്തിരിക്കുകയാണ്.

മാര്‍ച്ച് ഒന്നിനാണ് ബലാത്സംഗ കേസിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ വിചിത്രമായ നിര്‍ദ്ദേശം. നിരവധിപേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയില്‍ ടെക്നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്.

ഈ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയിലായിരുന്നു പ്രതിഭാഗം അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഈ ചോദ്യം ചോദിക്കുകയുണ്ടായത്. ഗായിക സോന മഹാപത്ര, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അതുല്‍ കസബേക്കര്‍ തുടങ്ങി നിരവധിപേര്‍ ഇതിനെതിരെ ട്വീറ്റുകളുമായി എത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാവില്ലെന്ന് പ്രതി പറഞ്ഞതോടെ പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുമുണ്ട്.

More in Malayalam

Trending

Recent

To Top