Malayalam
പോലീസ് ആകണമെങ്കില്‍ ഇനി ദൃശ്യം 2 കാണണം; പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി ഈ രാജ്യം
പോലീസ് ആകണമെങ്കില്‍ ഇനി ദൃശ്യം 2 കാണണം; പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി ഈ രാജ്യം
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം 2. ആശിര്‍വാദ് പ്രൊഡക്ഷന്‍ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോര്‍ജ് കുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം സൂപ്പര്‍ഹിറ്റ് ആയിരുന്നു. മലയാള സിനിമയുടെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ദൃശ്യം.
ചിത്രം സൂപ്പര്‍ഹിറ്റ് ആണെങ്കിലും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള സിനിമകള്‍ കുറ്റം ചെയ്യുന്നവര്‍ക്ക് അത് മറച്ചുവയ്ക്കാനുള്ള പ്രചോദനമാണ് നല്‍കുന്നത് എന്നാണ് വാദം. ഒന്നാം ഭാഗം ഇറങ്ങിയപ്പോഴും സമാനമായ ആരോപണങ്ങള്‍ വന്നിരുന്നു. ”ദൃശ്യം മോഡല്‍” എന്ന പേരില്‍ നിരവധി കുറ്റകൃത്യങ്ങള്‍ പിന്നീട് അറിയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് എല്ലാം തന്നെ ഒരു മറുപടി വന്നിരിക്കുകയാണ്. മറുപടി വന്നിരിക്കുന്നത് നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നും ആണ്.
ദൃശ്യം 2 എന്ന സിനിമയെ ബംഗ്ലാദേശ് പോലീസ് അക്കാദമിയുടെ സിലബസിന്റെ ഭാഗം ആക്കിയിരിക്കുകയാണ് അവിടുത്തെ സര്‍ക്കാര്‍. ഇനിമുതല്‍ ബംഗ്ലാദേശ് രാജ്യത്ത് ഒരു പോലീസ് ആവണം എങ്കില്‍ ദൃശ്യം രണ്ട് എന്ന മലയാള സിനിമ നിങ്ങള്‍ കണ്ടേ പറ്റുള്ളൂ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ഇത്. ഈ അംഗീകാരത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാളി പ്രേക്ഷക സമൂഹം ഒന്നടങ്കമാണ് ആഘോഷിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 19ന് ആയിരുന്നു രണ്ടാം ഭാഗം ആമസോണില്‍ റിലീസ് ചെയ്തത്. റിലീസിംഗ് ദിവസങ്ങളില്‍ത്തന്നെ ഒരു മലയാളസിനിമ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവുന്നത് ഇതാദ്യമാണ്. ഡയറക്ട് ഒടിടി റിലീസുകള്‍ മലയാളത്തില്‍ ഇതിനു മുന്‍പും സംഭവിച്ചെങ്കിലും ഇത്രയും കാത്തിരിപ്പ് സൃഷ്ടിച്ച ഒരു ചിത്രം അത്തരത്തില്‍ എത്തുന്നത് ആദ്യമായിട്ടായിരുന്നു.ഒന്നാം ഭാഗത്തേക്കാള്‍ കൂടുതല്‍ ത്രില്ലിംഗ് ആണ് രണ്ടാം ഭാഗം എന്നാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് ‘ദൃശ്യം 2’കണ്ടതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയത്.
ചിത്രത്തില്‍ ചെറിയ വേഷത്തിലെത്തിയവര്ക്കു പോലും വലിയ പിന്തുണയാണ് ലഭിച്ചത്. ‘ദൃശ്യ’ത്തിലെ പല കഥാപാത്രങ്ങളെയും ഒഴിവാക്കിയും പുതിയ ചിലരെ ഉള്‍പ്പെടുത്തിയുമായിരുന്നു ജീത്തുവിന്റെ ദൃശ്യം 2 രചന. ഒഴിവാക്കിയതില്‍ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരിക്കും. ദൃശ്യം 2 റിലീസിനെത്തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ സഹദേവനും ഇടംപിടിച്ചിരുന്നു. എന്നാല്‍ സഹദേവനെ എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നത് എന്ന് വിശദീകരിക്കുകയാണ് സംവിധായകന് ജീത്തു ജോസഫ്.
‘രണ്ട് രീതിയിലേ സഹദേവനെ കൊണ്ടുവരാന്‍ പറ്റൂ. ഒന്നുകില്‍ പൊലീസുകാരനായിട്ട് കൊണ്ടുവരണം. പക്ഷേ നമ്മള് സാമാന്യയുക്തി വച്ച് ചിന്തിച്ചാല്‍, അന്ന് ആ പെണ്‍കുട്ടിയെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് പുള്ളിക്ക് സസ്പെന്ഷന് ലഭിച്ചത്. ഇപ്പൊ ഒരു അന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്. അത് തീര്‍ച്ഛയാണ്. അതുകൊണ്ടുതന്നെ അത് സാധ്യമല്ല. പിന്നെയുള്ളത് പുള്ളിക്ക് വ്യക്തിപരമായി വരാം.
പക്ഷേ അങ്ങനെയെങ്കില്‍ അതിനൊരു പ്രത്യേക ട്രാക്ക് വേണം. അങ്ങനെ വരുമ്പോള്‍ സിനിമ ഈ ട്രാക്കില്‍ നിന്ന് അപ്പുറത്തെ ട്രാക്കിലേക്ക് മാറും. ഏത് ട്രാക്ക് വേണം എന്നുള്ളതാണ്. ആ ട്രാക്ക് എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അതിന്റെ കാരണം, അങ്ങനെയെങ്കില്‍ ജോര്‍ജുകുട്ടി പോരടിക്കുന്നത് ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ആയിപ്പോവും. ഇവിടെ ജോര്‍ജുകുട്ടി ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനും സിസ്റ്റത്തിനും എതിരെയാണ്. അപ്പൊ കുറച്ചൂടെ പവര്‍ഫുള്‍ ഇതാണെന്ന് തോന്നി. അതുകൊണ്ട് അങ്ങനെ പോയി’ എന്നും ജീത്തു ജോസഫ് വ്യക്തമാക്കുന്നു.
