Connect with us

ഏറ്റവും സൗന്ദര്യമുള്ള നായകന്‍, ഒരുപാട് കാലത്തിനു ശേഷം എന്റെ ഹീറോയ്‌ക്കൊുപ്പം; ചിത്രങ്ങള്‍ പങ്ക് വെച്ച് രശ്മി

Malayalam

ഏറ്റവും സൗന്ദര്യമുള്ള നായകന്‍, ഒരുപാട് കാലത്തിനു ശേഷം എന്റെ ഹീറോയ്‌ക്കൊുപ്പം; ചിത്രങ്ങള്‍ പങ്ക് വെച്ച് രശ്മി

ഏറ്റവും സൗന്ദര്യമുള്ള നായകന്‍, ഒരുപാട് കാലത്തിനു ശേഷം എന്റെ ഹീറോയ്‌ക്കൊുപ്പം; ചിത്രങ്ങള്‍ പങ്ക് വെച്ച് രശ്മി

മലയാള സിനിമാസീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി. ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകര്‍ സ്വീകരിച്ചത്. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ താരം സീരിയല്‍ പ്രേമികളുടെ ഹരമായിരുന്നു. ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഒരുപാട് കണ്ണീര്‍ പരമ്പരകളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാല്‍ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന ശാലീന സുന്ദരി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകര്‍ പറയുന്നത്.

നന്നേ ചെറിയ കാലത്ത് തന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളിലുടെ കടന്നുപോയ രശ്മി സോമന്‍ ഇടവേളയ്ക്ക് ശേഷം സീരിയല്‍ രംഗത്തെക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ തിരുവെങ്കിടം സ്വദേശിയായ രശ്മിയെ മലയാള സീരിയല്‍ ലോകം പഴയ അതേ സ്‌നേഹത്തോടെ വീണ്ടും ചേര്‍ത്തു പിടിക്കുകയാണ് ഇപ്പോള്‍. അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തിയ താരം ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. അടുത്ത കാലത്തായി നടി പങ്കുവെക്കാറുള്ള പോസ്റ്റുകളും മറ്റും വലിയ തരംഗമാവാറുമുണ്ട്.

മലയാള സിനിമാ മിനിസ്‌ക്രീന്‍ പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു നടി രശ്മി സോമനും നടന്‍ ഷിജുവും. സിദ്ധീഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996 ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് ഇരുവരെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങിയത്. ഇപ്പോഴിതാ തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി. ഒരു സീരിയല്‍ സെറ്റില്‍വെച്ചു കണ്ടപ്പോള്‍ എടുത്ത ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്ക്കൊപ്പം. എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരില്‍ ഒരാളാണ്. വളരെയധികം പിന്തുണ നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതിയും ഇപ്പോള്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.

താങ്കള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് അദ്ഭുതം തോന്നുന്നുവെന്നുമ ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു. രശ്മിക്കൊപ്പം നിലവിലെ ഓണ്‍സ്‌ക്രീന്‍ നായിക സുസ്മിതയെയും ചേര്‍ത്തുനിര്‍ത്തിയുള്ള ഒരു ചിത്രവും ഷിജു പങ്കുവച്ചിട്ടുണ്ട്. രണ്ട് നായികമാര്‍ അവരുടെ ആദ്യ നായകനൊപ്പം എന്ന കുറിപ്പുമായാണ് ഷിജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച രശ്മി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിലൂടെയാണ് രശ്മി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഭര്‍ത്താവ് ഗോപിനാഥിനൊപ്പം ഗള്‍ഫിലാണ് താമസിക്കുന്നത്. റേയ്സ് വേള്‍ഡ് ഓഫ് കളേഴ്സ് എന്ന യൂട്യൂബ് ചാനലും താരം നടത്തുന്നുണ്ട്.

More in Malayalam

Trending

Recent

To Top