Malayalam
പുതിയ ജോലി ആരംഭിച്ചു; ലാപ്ടോപുമായി ഇരിക്കുന്ന ചിത്രങ്ങളും പങ്കു വെച്ച് താരം
പുതിയ ജോലി ആരംഭിച്ചു; ലാപ്ടോപുമായി ഇരിക്കുന്ന ചിത്രങ്ങളും പങ്കു വെച്ച് താരം
പുതിയ ജോലി ആരംഭിച്ച വിവരം പങ്കുവെച്ച് നടി രചന നാരായണന്‍കുട്ടി. ട്രാന്സ്ലേറ്റര് എന്ന നിലയില്‍ പുതിയ ജോലി തുടങ്ങി എന്നാണ് രചന പറയുന്നത്. മലയാളം ഡോക്യുമെന്ററി ഫിലിമിനായി സബ്ടൈറ്റിലുകള്‍ ഒരുക്കുകയാണ് രചന ഇപ്പോള്‍.
”ട്രാന്സ്ലേറ്റര്’ എന്ന പുതിയ ജോലി ആരംഭിച്ചു. ഒരു മലയാളം ഡോക്യുമെന്ററി ഫിലിമിന് സബ്ടൈറ്റിലിംഗ് ഒരു ശ്രമകരമായ ജോലിയാണ്, ഈ പ്രക്രിയ തുടരുന്നതിനിടയില്‍ ഞാന്‍ സിനിമയില്‍ പൂര്‍ണമായും മുഴുകി. പ്രമേയത്തിന്റെ സത്വ നിലനിര്‍ത്തി കൊണ്ട് തന്നെ പ്രസ്താവനകളും പ്രസംഗങ്ങളും വിവര്‍ത്തനം ചെയ്യാന്‍ ഇതെന്നെ സഹായിച്ചു” എന്നാണ് രചന കുറിച്ചിരിക്കുന്നത്.
തന്നെ വിശ്വസിച്ച് ഇങ്ങനെയൊരു അവസരം നല്‍കിയതിന് വിനോദ് മങ്കര ഉള്‍പ്പടെയുള്ളവര്‍ക്ക് രചന നന്ദിയും അറിയിക്കുന്നുണ്ട്. ലാപ്ടോപ്പുമായി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ആറാട്ട് ആണ് രചനയുടെതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 12ന് ആണ് റിലീസ് ചെയ്യുന്നത്. ബ്ലാക്ക് കോഫി ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
