Malayalam
ഫെമിനിസ്റ്റ് ആയതുകൊണ്ട് ഇഷ്ടമല്ല; കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി റിമ കല്ലിങ്കല്‍
ഫെമിനിസ്റ്റ് ആയതുകൊണ്ട് ഇഷ്ടമല്ല; കമന്റിട്ടയാള്‍ക്ക് മറുപടി നല്‍കി റിമ കല്ലിങ്കല്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കല്‍. നര്‍ത്തകി കൂടിയായ താരം കഴിഞ്ഞ തന്റെ ഡാന്‍സ് വീഡിയോകളും സംവിധായകന്‍ ആഷിഖ് അബു ആണ് റിമയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി നില്‍ക്കുന്ന നടിമാരില്‍ ഒരാള്‍ ആണ് റിമ. വ്യക്തിത്വം കൊണ്ടും നിലപാടുകള്‍ കൊണ്ടും ഏറെ വേറിട്ട് നില്‍ക്കുന്ന നടി കൂടിയാണ് റിമ കല്ലിങ്കല്‍.
സോഷ്യല്‍ മീഡിയകളിലും റിമ കല്ലിങ്കല്‍ ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഡാന്‍സ് വീഡിയോകളും ഒക്കെ നടി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. പുതിയതായി റിമ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധേയമാകുന്നത്.
‘ഇഷ്ടമായിരുന്നു സഖാവിന്റെ സഖിയെ. പക്ഷെ ഇപ്പോള്‍ അല്ല, ഫെമിനിസ്റ്റ് ആയതുകൊണ്ട്’എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്റ്. എന്നാല്‍ ഇയാള്‍ക്കുള്ള ഉഗ്രന്‍ മറുപടിയും റിമ നല്‍കി. ‘ഞാന്‍ സഖാവിന്റെ സഖി മാത്രമല്ല. എനിക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഫെമിനിസ്റ്റ് എന്നത് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്,’ എന്നാണ് റിമയുടെ മറുപടി.
എന്തായലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് റിമയുടെ കമന്റിനെ പിന്തുണച്ച് രംഗത്ത് എത്തുന്നത്.2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.