Connect with us

മലയാള സിനിമയിൽ പുതിയ സംഘടന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’; നേതൃസ്ഥാനത്ത് റിമ കല്ലിങ്കൽ, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി

Malayalam

മലയാള സിനിമയിൽ പുതിയ സംഘടന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’; നേതൃസ്ഥാനത്ത് റിമ കല്ലിങ്കൽ, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയിൽ പുതിയ സംഘടന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’; നേതൃസ്ഥാനത്ത് റിമ കല്ലിങ്കൽ, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി

സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്നാണ് സംഘടനയുടെ പേര്. പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് സംവിധായക അഞ്ജലി മേനോൻ അറിയിച്ചിരുന്നു.

പുതിയ സിനിമ സംസ്കാരം രൂപീകരിക്കും. തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്.

‘സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ ഈ സംഘടന, തൊഴിലാളികളുടെയും നിർമ്മാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രയത്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

പിന്നണിപ്രവർത്തകർ എന്ന നിലയിൽ നമ്മളാണ് ഈ വ്യവസായത്തെ രൂപകല്പന ചെയ്യുന്നത്. അതിനാൽ തന്നെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കാനും, നമ്മുടെ സംരംബങ്ങൾ സുസ്ഥിരവും ധാർമ്മികവുമാണെന്ന് ഉറപ്പുവരുത്താനുമുള്ള ബാധ്യത നമുക്കണ്ട്. ഒട്ടും എളുപ്പമല്ലെങ്കിലും ഈ മാറ്റം അത്യന്താപേക്ഷിതമാണ്.

പരസ്പര പിന്തുണയിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഇത് കൈവരിക്കാനാവുകയുള്ളു. നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം എന്നുമാണ് കത്തിൽ പറയുന്നത്.

നമുക്കൊരുമിച്ച് മലയാള ചലച്ചിത്ര വ്യവസായത്തെ നവീകരിക്കാം. സർഗ്ഗാത്മകമായ മികവിലും വ്യവസായിക നിലവാരത്തിലും മുൻപന്തിയിലേക്ക് അതിനെ നയിക്കാം.

Continue Reading
You may also like...

More in Malayalam

Trending