Malayalam
ലളിതവും മാതൃകാപരമായും ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
ലളിതവും മാതൃകാപരമായും ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
സിനിമ നടിമരുടേയും നടന്‍മാരുടേയും വിവാഹം കേങ്കമമായി വലിയ ആര്‍ഭാടമായാണ് നടക്കാറുള്ളത്. എന്നാല്‍ ബോളിവുഡ് നടി ദിയ മിര്‍സയുടെ വിവാഹം ഏവരേയും ഞെട്ടിപ്പിക്കുന്നതും മാതൃകാപരവുമാണ്. ലളിതമായ ചടങ്ങുകളും വേഷവുമായിരുന്നു ദിയ മിര്‍സ സ്വീകരിച്ചത്. ഒരു വനിതാ പുരോഹിതയാണ് ദിയയുടെ വിവാഹ ചടങ്ങുകള്‍ നടത്തിയത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പുരോഗമനം പറയുകയല്ല, അത് സ്വന്തം വിവാഹത്തിലൂടെ കാണിച്ച് തന്നിരിക്കുകയാണ് നടി ദിയ മിര്‍സ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. താരം തന്നെയാണ് വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നടി ദിയ മിര്‍സ വൈഭവ് റിക്കിയെന്ന ബിസിനസുകാരനെ വിവാഹം ചെയ്തത്. വിവാഹത്തിന് വനിതാ പുരോഹിതയെ തെരെഞ്ഞെടുത്തത് മാത്രം അല്ല വിവാഹ ചടങ്ങിലെ പ്രധാന ആചാരങ്ങളായ കന്യാ ദാന്‍, ബിദായ് തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നില്ല.
ഈ ചടങ്ങുകള്‍ക്ക് ഉത്തരേന്ത്യയില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. കല്യാണം കഴിക്കുന്നതിലൂടെ സ്ത്രീയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന് കൈമാറുന്ന രണ്ടാ ചടങ്ങുകളാണ് ഇത്. ഇത് രണ്ടും താരത്തിന്റെ വിവാഹത്തില്‍ ഉണ്ടായിരുന്നില്ല. സ്വന്തം വീടാണ് ഇവര്‍ വിവാഹത്തിനായി തെരെഞ്ഞടുത്ത വേദി. പ്ലാസ്റ്റിക് ഉപയോഗിക്കാതെ തികച്ചും പ്രകൃതി ദത്തമായാണ് ഇവര്‍ വീട് അലങ്കരിച്ചത്.യുഎന്‍ പരിസ്ഥിതി ഗുഡ്വില്‍ അംബാസഡറാണ് താരം.