Malayalam
ഉണ്ണിമുകുന്ദനും മല്ലിക സുകുമാരനും ബിജെപിയിലേയ്ക്ക്, ഇക്കുറി മത്സരിക്കും?
ഉണ്ണിമുകുന്ദനും മല്ലിക സുകുമാരനും ബിജെപിയിലേയ്ക്ക്, ഇക്കുറി മത്സരിക്കും?
സിനിമ രംഗത്ത് നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എത്തിക്കാനുളള രാഷ്ട്രീയ നീക്കം തുടരുന്നതിനിടെ നടന്‍ ഉണ്ണി മുകുന്ദനും നടി മല്ലിക സുകുമാരനും ബിജെപിയിലേക്ക് എത്തുന്നുവെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ബിജെപി അംഗത്വം സ്വീകരിക്കുന്നതിനൊപ്പം തന്നെ വരുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിച്ചേക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഇരുവരും മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. ഇവര്‍ ബിജെപിയില്‍ എത്തുന്നതിന് പിന്നാലെ മറ്റ് പല താരങ്ങളും പാര്‍ട്ടിയില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാല്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ ഉണ്ടെന്നും ഭാവിയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനെ അറിയിച്ചുവെന്നാണ് വിവരം.
നടി മല്ലികാ സുകുമാരനുമായുളള ചര്‍ച്ച അവസാനഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചര്‍ച്ചയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത്. ചര്‍ച്ചയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
മെട്രോമാന്‍ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ എത്തുമെന്ന് സൂചന. പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷയെ ആണ് ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് വിവരം. കേന്ദ്രനേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്.