Bollywood
ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൊട്ടിക്കരഞ്ഞ് നടി ദിയ മിര്‍സ!
ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പൊട്ടിക്കരഞ്ഞ് നടി ദിയ മിര്‍സ!
ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ ബോളിവുഡ് നടി ദിയ മിര്‍സക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളോടു ട്രോള്‍. നടി അഭിനയിച്ചതാണെന്നും ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രം കരഞ്ഞതായി അഭിനയിച്ചതാണെന്നും പറഞ്ഞാണ് താരത്തിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്.
‘സഹാനുഭൂതിയില്‍ നിന്നും പിന്തിരിപ്പിക്കരുത്, കണ്ണുനീര്‍ പൊഴിക്കുന്നതിന് ഭയമരുത്..ഇത് അഭിനയമല്ല..’ എന്നു പറഞ്ഞായിരുന്നു വേദിയില്‍ സംസാരിക്കുന്നതിനിടയില്‍ നടി വിതുമ്പിയത്.ബാസ്ക്കറ്റ് ബോൾ താരം കോബ് ബ്രയാന്റ് കൊല്ലപ്പെട്ട വാര്‍ത്ത വന്നതാണ് തന്നെ ആകെ ഉലച്ചു കളഞ്ഞത് എന്ന് ദിയ പറഞ്ഞു.എന്നാൽ എസിയും ഫ്രിഡ്ജുമില്ലാത്ത കാറിലാണോ ദിയ യാത്ര ചെയ്യുന്നതെന്നും അതോ ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതു നിര്‍ത്തിയോ അതിനാണോ ഈ കരച്ചിലെന്നും ചോദ്യങ്ങളുണ്ട്.
പരിസ്ഥിതിയുടെ പേരില്‍ ഇത്തരം നാടകങ്ങള്‍ വേണോ എന്നും പലരും ചോദിക്കുന്നു.മുമ്പ് മുംബൈയിലെ ഒരു കാട് വെട്ടിമുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സേവ് ആരേ ക്യാമ്പെയിനിനെ പിന്തുണച്ചുകൊണ്ട് നടി രംഗത്തെത്തിയിരുന്നു.
about diya mirsa
